ന്യൂഡൽഹി: ട്രെയിൻ റിസർവേഷൻ ചാർട്ട് തയാറാക്കുന്ന സമയം നിലവിലെ 4 മണിക്കൂർ മുമ്പ് എന്നതിൽ നിന്ന് 8 മണിക്കൂർ മുമ്പാക്കാനുള്ള പുതിയ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. പുതിയ സംവിധാനപ്രകാരം ട്രെയിന്‍ യാത്ര ആരംഭിക്കുന്നതിന് 8 മണിക്കൂർ മുമ്പ് ആദ്യ ചാർട്ട് തയാറാക്കും, രണ്ടാമത്തെ ചാർട്ട് 30 മിനിറ്റ് മുമ്പ്. ഇത് വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാനും ബദൽ യാത്രാ ക്രമീകരണങ്ങൾ ആസൂത്രണം ചെയ്യാനും സഹായിക്കും.
നിലവിൽ, ഇന്ത്യൻ റെയിൽവേ രണ്ട് ചാർട്ടുകളാണ് തയാറാക്കുന്നത്. ആദ്യ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പും രണ്ടാമത്തെ ചാർട്ട് പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പുമാണ്. സീറ്റ് കൺഫോം ആയോ അല്ലെങ്കിൽ ഇപ്പോഴും വെയിറ്റ് ലിസ്റ്റിലാണോ എന്നത് യാത്രക്കാർക്ക് ട്രെയിൻ പുറപ്പെടുന്നതിനു നാലു മണിക്കൂർ മുമ്പ് മാത്രമേ അറിയാനാകൂ.
റിസർവേഷൻ ചാർട്ട് 24 മണിക്കൂർ മുമ്പ് ആകുമെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂൺ ആറു മുതൽ രാജസ്ഥാനിലെ ബിക്കനിർ ഡിവിഷനിൽ ഒരു ട്രെയിനിൽ 24 മണിക്കൂർ മുമ്പ് ചാർട്ട് പുറത്തിറക്കൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ ഒന്നു മുതൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഐ.ആർ.സി.ടി.സി അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കുമെന്ന് റെയിൽവേ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
SUMMARY: Train reservation chart now eight hours in advance
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…