ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനി എട്ടു മണിക്കൂർ മുമ്പ്

ന്യൂഡൽഹി: ട്രെയിൻ റിസർവേഷൻ ചാർട്ട് തയാറാക്കുന്ന സമയം നിലവിലെ 4 മണിക്കൂർ മുമ്പ് എന്നതിൽ നിന്ന് 8 മണിക്കൂർ മുമ്പാക്കാനുള്ള പുതിയ സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. പുതിയ സംവിധാനപ്രകാരം ട്രെയിന്‍ യാത്ര ആരംഭിക്കുന്നതിന് 8 മണിക്കൂർ മുമ്പ് ആദ്യ ചാർട്ട് തയാറാക്കും, രണ്ടാമത്തെ ചാർട്ട് 30 മിനിറ്റ് മുമ്പ്. ഇത് വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് നേരത്തെ അറിയാനും ബദൽ യാത്രാ ക്രമീകരണങ്ങൾ ആസൂത്രണം ചെയ്യാനും സഹായിക്കും.

നിലവിൽ, ഇന്ത്യൻ റെയിൽവേ രണ്ട് ചാർട്ടുകളാണ് തയാറാക്കുന്നത്. ആദ്യ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പും രണ്ടാമത്തെ ചാർട്ട് പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പുമാണ്. സീറ്റ് കൺഫോം ആയോ അല്ലെങ്കിൽ ഇപ്പോഴും വെയിറ്റ് ലിസ്റ്റിലാണോ എന്നത് യാത്രക്കാർക്ക് ട്രെയിൻ പുറപ്പെടുന്നതിനു നാലു മണിക്കൂർ മുമ്പ് മാത്രമേ അറിയാനാകൂ.

റിസർവേഷൻ ചാർട്ട് 24 മണിക്കൂർ മുമ്പ് ആകുമെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂൺ ആറു മുതൽ രാജസ്ഥാനിലെ ബിക്കനിർ ഡിവിഷനിൽ ഒരു ട്രെയിനിൽ 24 മണിക്കൂർ മുമ്പ് ചാർട്ട് പുറത്തിറക്കൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ ഒന്നു മുതൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഐ.ആർ.സി.ടി.സി അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കുമെന്ന് റെയിൽവേ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

SUMMARY: Train reservation chart now eight hours in advance

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങി സ്പേസ് എക്സ് റോക്കറ്റ് ഭാഗം

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്കിന്റെ പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ...

മണ്ഡല പുനര്‍നിര്‍ണയം, വനിതാ സംവരണം: ബില്ലുകള്‍ പാസാക്കാൻ പാര്‍ലമെന്റിന്റെ 3 ദിവസത്തെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയം സംബന്ധിച്ച നിർണായക നിയമനിർമാണത്തിനായി...

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഉടന്‍...

തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു

തൃശൂർ: തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ...

അധ്യായം 36 📖 സംഘടനകൾക്കൊപ്പം

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1891...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 2 പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ്...

ശബരിമല നെയ്യ് ക്രമക്കേട്; 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയില്‍ മില്‍മ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ 10 ദിവസത്തിനകം...

Related Articles

Popular Categories