ബെംഗളൂരു: ബെംഗളൂരു – മംഗളൂരു റൂട്ടിൽ മണ്ണിടിച്ചിൽ കാരണം റദ്ദാക്കിയ ട്രെയിൻ സർവീസുകൾ പുനസ്ഥാപിച്ചു. പശ്ചിമഘട്ട മേഖലയിലെ സക്ലേഷ്പുർ – സുബ്രഹ്മണ്യ റോഡ് ഘാട്ട് സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നാണ് ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നത്. സക്ലേഷ്പുർ – സുബ്രഹ്മണ്യ റോഡിലെ യാദകുമാരിക്കും കഡഗരവല്ലിക്കും ഇടയിൽ ജൂലൈ 26ന് വൈകിട്ട് 6.56നാണ് മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് ട്രാക്കിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായി ഓഗസ്റ്റ് ഏഴ് വരെ ട്രെയിൻ സർവീസ് റദ്ദാക്കുകയായിരുന്നു.
ട്രെയിൻ നമ്പർ 06568 കാർവാർ-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16595 കെഎസ്ആർ ബെംഗളൂരു – കാർവാർ പഞ്ചഗംഗ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ട്രെയിൻ നമ്പർ 07378 മംഗളൂരു സെൻട്രൽ – വിജയപുര സ്‌പെഷ്യൽ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16586 മുരുദേശ്വര് – എസ്എംവിടി ബെംഗളൂരു എക്സ്പ്രസ്, ട്രെയിൻ നമ്പർ 16512 കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ്, ട്രെയിൻ നമ്പർ 16596 കാർവാർ-കെഎസ്ആർ ബെംഗളൂരു പഞ്ചഗംഗ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ട്രെയിൻ നമ്പർ 16511 കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16585 എസ്എംവിടി ബെംഗളൂരു-മുരുദേശ്വര് എക്‌സ്പ്രസ്, ട്രെയിൻ നമ്പർ 07377 വിജയപുര-മംഗളൂരു സെൻട്രൽ സ്പെഷ്യൽ എക്സ്പ്രസ്, ട്രെയിൻ നമ്പർ 07377 മംഗളൂരു സെൻട്രൽ-വിജയപുര സ്‌പെഷ്യൽ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16540 മംഗളൂരു ജെഎൻ – യശ്വന്ത്പുർ പ്രതിവാര എക്സ്പ്രസ്, ട്രെയിൻ നമ്പർ 16575 യശ്വന്ത്പുർ-മംഗളൂരു ജംഗ്ഷൻ പ്രതിവാര എക്‌സ്‌പ്രസ്, അതുപോലെ ട്രെയിൻ നമ്പർ 16576 മംഗളൂരു ജംഗ്ഷൻ – യശ്വന്ത്പുർ പ്രതിവാര എക്സ്പ്രസ്, ട്രെയിൻ നമ്പർ 07378/07377 മംഗളൂരു സെൻട്രൽ – വിജയപുര – മംഗളൂരു സെൻട്രൽ സ്പെഷ്യൽ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയിരുന്ന ട്രെയിനുകൾ.
TAGS: KARNATAKA | TRAIN | BENGALURU
SUMMARY: Bengaluru-Mangaluru train services resume after landslide restoration
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…