തൃശ്ശൂര്‍: പുതുക്കാട് റെയില്‍വേ ഗേറ്റില്‍ ലോറി ഇടിച്ച് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയാണ് റെയില്‍വേ ഗേറ്റിന്റെ ഇരുമ്പ് തൂണില്‍ വന്നിടിച്ചത്.
അപകടത്തില്‍ തകര്‍ന്ന തൂണ്‍ തൊട്ടടുത്തുള്ള റെയില്‍ പാളത്തിലെ ഇലക്ട്രിക് ലൈനില്‍ വന്നിടിച്ചു. ഇതോടെ സ്ഥലത്തെ വൈദ്യുതബന്ധം നിലച്ചു. എറണാകുളം ഭാഗത്തേക്കുള്ള വിവിധ ട്രെയിനുകള്‍ നിലവില്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്.
SUMMARY: Train traffic disrupted after lorry hits Puthukkad railway gate