ബെംഗളൂരു: നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച സകലേഷ്പുരിൽ തൊഴിലാളികളുമായി പോയ ട്രാവലലറാണ് റോഡിൽ മറിഞ്ഞത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചയ്. ഇവരിൽ നാല് പേരുടെ നില അതീവഗുരുതരമാണ്.
തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് കുടകിലെ കാപ്പിത്തോട്ടത്തിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ദേശീയപാത 75ൽ വാഹനം തലകീഴായി മറിയുകയായിരുന്നു.
പ്രദേശവാസികളും പോലീസും സ്ഥലത്തെത്തി വാഹനത്തിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി ഹാസൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ സകലേഷ്പുര റൂറൽ പോലീസ് കേസെടുത്തു.
TAGS: ACCIDENT
SUMMARY: 4 labourers critical, 14 suffer injuries after traveller carrying them overturns in Sakleshpur
ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ മുപ്പത്തിരണ്ടാം വാര്‍ഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാഷോ 2026 ഫിബ്രവരി 15 ന് മല്ലേശ്വരം ചൗഡയ്യ…
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ) മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ…
കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ…
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.…
കണ്ണപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർഥി ഒരു സീറ്റില്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് തൃക്കോത്താണ്…