ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ ദ്രാവിഡ ഭാഷാ ട്രാൻസ്‌ലേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22-ന് രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകം ഗിളിവിംഡുവിൽ മലയാളം, കന്നഡ, തുളു ഭാഷകളിലെ നാല്പതോളം കവികളെ പങ്കെടുപ്പിച്ച് കവിസംഗമം സംഘടിപ്പിക്കുന്നു.
ഉച്ചയ്ക്ക് 2.30-ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.വി.കുമാരൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ഡോ.സുഷമാ ശങ്കർ അധ്യക്ഷത വഹിക്കും.
മൂന്ന് ദ്രാവിഡ ഭാഷകളുടെയും സാഹിത്യസമൃദ്ധിയും സാംസ്കാരിക പൈതൃകവും പങ്കുവെക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഹംപി സർവകലാശാല റിട്ട. പ്രൊഫ. മോഹൻ കുണ്ടാർ, തുളു കവി കുശാലാക്ഷി കണ്വതീർത്ഥ, ബി. ശങ്കർ, രവീന്ദ്രൻ പാടി, പ്രൊഫ. രാകേഷ് വി. എസ്., റെബിൻ രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും.
തൃശൂർ: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ചുരുക്കി ആചാരത്തോടെ തൃശൂർ പൂരം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർണ്ണം.ഇന്നാണ് പൂര വിളംബരം.രാവിലെ നെയ്തലക്കാവ്…
കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ…
കൊല്ലം: വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി.…
ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിരയാണ് (65) മരിച്ചത്. വൈകിട്ട്…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജവും ഈസ്റ്റ് കള്‍ചറല്‍ അസോസിയേഷനും (ഇസിഎ) സംയുക്തമായി സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യന്‍ പ്രവാസി അമച്വര്‍ നാടകോത്സവം 2026…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന്റെ പ്രതിമാസ സാഹിത്യസംവാദം നാളെ രാവിലെ 10 മുതല്‍ വിജനപുര ജൂബിലി സ്കൂളിൽ നടക്കും. ചെറുകഥാകൃത്ത് എൻ.രാജൻ…