LATEST NEWS

യൂട്യൂബിലൂടെ വ്യാജ പ്രചാരണം; കെ.എം. ഷാജഹാന് അഞ്ച് ലക്ഷം പിഴ വിധിച്ച്‌ കോടതി

തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്ത് നല്‍കിയ സിവില്‍ മാനനഷ്ടക്കേസില്‍ രാഷ്ട്രീയ നിരീക്ഷകൻ കെ.എം. ഷാജഹാൻ അഞ്ച് ലക്ഷം രൂപ പിഴയടക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പിഴത്തുകയ്ക്ക് പുറമെ കേസ് നടത്തുന്നതിനുണ്ടായ ചെലവും ഷാജഹാൻ വഹിക്കണം.

യൂട്യൂബ് ചാനലിലൂടെ എഡിജിപി എസ്. ശ്രീജിത്തിനെതിരെ വ്യാജവും അപകീർത്തികരവുമായ പ്രചാരണങ്ങള്‍ നടത്തിയെന്നായിരുന്നു പരാതി. ശ്രീജിത്ത് ഫയല്‍ ചെയ്ത സിവില്‍ കേസിൻമേലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. വ്യക്തിഹത്യ നടത്തിയതിന് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി ഉത്തരവ് ഷാജഹാന് വലിയ തിരിച്ചടിയായി.

ഇതേ വിഷയത്തില്‍ ഷാജഹാനെതിരെ ഒരു ക്രിമിനല്‍ കേസ് കൂടി നിലവിലുണ്ട്. ഈ കേസില്‍ കോടതിയുടെ വിധി വരാനിരിക്കുന്നതേയുള്ളൂ. സോഷ്യല്‍ മീഡിയയിലൂടെയുള്ള വിമർശനങ്ങള്‍ വ്യക്തിഹത്യയിലേക്ക് കടന്നാല്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന ഓർമ്മപ്പെടുത്തലാണ് ഈ കോടതി വിധി.

SUMMARY: Court fines KM Shahjahan Rs 5 lakh for spreading fake news on YouTube

NEWS BUREAU

Recent Posts

സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം. മഡിവാള…

17 minutes ago

മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘മോഹം’; മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും

ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം. മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും…

38 minutes ago

തൃശൂർ പൂരം നാളെ: ഇന്ന്‌ വിളംബരം

തൃശൂർ: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ചുരുക്കി ആചാരത്തോടെ തൃശൂർ പൂരം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർണ്ണം.ഇന്നാണ് പൂര വിളംബരം.രാവിലെ നെയ്തലക്കാവ്…

1 hour ago

കണ്ണൂരിൽ മകൻ അമ്മയെ കഴുത്തറുത്തുകൊന്നു; ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങി, യുവാവ് ലഹരിമരുന്നിന് അടിമ

കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ…

2 hours ago

സം​സ്ഥാ​ന​ത്ത് അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡ്ഡിം​ഗ്

കൊല്ലം: വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി.…

2 hours ago

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിരയാണ് (65) മരിച്ചത്. വൈകിട്ട്…

2 hours ago