കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. തിരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടിട്ടില്ലെന്നും ജനവിധി ബിജെപി കൊള്ളയടിക്കുകയാണ് ചെയ്തതെന്നും മമതാ ബാനര്‍ജി ആരോപിച്ചു. “ഞാന്‍ തോറ്റിട്ടില്ല, അതുകൊണ്ട് രാജ് ഭവനിലേക്ക് പോകുന്നില്ല. രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല”. പത്രസമ്മേളനത്തില്‍ മമതാ ബാനര്‍ജി പറഞ്ഞു.
പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വ്യാപകമായി വോട്ട് ചോരി നടത്തിയിട്ടുണ്ടെന്നാണ് മമതയുടെ ആരോപണം. നൂറ് സീറ്റുകളില്‍ വോട്ട് ചോരി നടന്നിട്ടുണ്ട്. ബിജെപിക്കൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷനും ഇതില്‍ പങ്കാളികളാണെന്നും മമത ആരോപിച്ചു മഹാരാഷ്ട്രയിലും ഹരിയാനയിലും ബിഹാറിലും ഇങ്ങനെയാണ് അവര്‍ തെരഞ്ഞെടുപ്പ് കൊള്ള നടത്തി ഭരണം പിടിച്ചതെന്ന് കേന്ദ്ര സര്‍ക്കാറിനെയും ബിജെപിയെയും വിമര്‍ശിച്ച് മമത പറഞ്ഞു.
ഇത്തവണ ബംഗാളിലും അത് സംഭവിച്ചിരിക്കുകയാണ്. തന്നെ പോളിങ് ബൂത്തില്‍ വെച്ച് ആക്രമിച്ചെന്നും മമത ആരോപിച്ചു. വയറിലും പുറത്തും ചവിട്ടേറ്റു. സിസിടിവി ഓഫായിരുന്നു. കൗണ്ടിങ് സ്റ്റേഷന് പുറത്തേക്ക് തള്ളിയിറക്കി. ഒരു സ്ത്രീ എന്ന നിലയില്‍ എന്നോട് മോശമായി പെരുമാറി. കേന്ദ്ര സേനകള്‍ക്ക് ഇങ്ങനെ പെരുമാറാന്‍ കഴിയുമോ? എനിക്ക് ഒന്നും പറയാനില്ല. കേന്ദ്രത്തില്‍ മുന്‍പും ബിജെപി സര്‍ക്കാരുകളെ കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊന്ന് മുമ്പുണ്ടായിട്ടില്ല -മമത പറഞ്ഞു.
കനത്ത തിരിച്ചടിയാണ് ഇക്കുറി തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ടത്. 15 വര്‍ഷം നീണ്ട തൃണമൂല്‍ ഭരണത്തിന് അവസാനം കുറിച്ചാണ് ബിജെപി വന്‍ വിജയം നേടിയത്. 293 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 207 സീറ്റ് നേടി ഒറ്റക്ക് കേവലഭൂരിപക്ഷം സ്വന്തമാക്കി. 80 സീറ്റില്‍ ജയിക്കാന്‍ മാത്രമേ തൃണമൂലിന് സാധിച്ചുള്ളൂ. 2021ല്‍ 216 സീറ്റില്‍ ജയിച്ച സ്ഥാനത്താണിത്. സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ മമത തോറ്റത് പാര്‍ട്ടിക്ക് ഇരുട്ടടിയായി. മുന്‍ സഹപ്രവര്‍ത്തകനും ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ സുവേന്ദു അധികാരിയാണ് മമതയെ തോല്‍പ്പിച്ചത്.
SUMMARY: Trinamool has not lost, will not resign as CM: Mamata Banerjee
ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…
തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സൂചന…
ബെംഗളൂരു: കർണാടക തൊഴിൽ വകുപ്പിന് കീഴിലുള്ള മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാനായി ടി.എം. ഷാഹിദ് തെക്കിലിനെ നിയമിച്ചു. 26…
തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…
തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.…
പത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി (15)ക്കാണ്…