വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സംയുക്ത സൈന്യത്തിന്റെ ആക്രമണം ലക്ഷ്യത്തിനരികെയാണെന്നും യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ ഭീകരവാദ ഭരണകൂടത്തെ മാറ്റാനുള്ള ശ്രമം ലക്ഷ്യം കൈവരിക്കാൻ പോവുകയാണെന്നും ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാന്റെ ആണവശേഷി പൂര്‍ണമായി തകര്‍ത്തെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ഭരണ നേതൃത്വത്തെ ഇല്ലാതെയാക്കി. ഇറാനുമായി വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള സാധ്യതയില്ലെന്നും ഹോര്‍മൂസ് കടലിടുക്ക് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അത് ഉപയോഗപ്പെടുത്തുന്ന രാഷ്ട്രങ്ങള്‍ക്കാണെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം നിയന്ത്രിക്കാനും ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ സഹായിക്കാനുമുള്ള തന്റെ ആവശ്യം തള്ളിയ നാറ്റോ രാജ്യങ്ങളെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. വെടിനിറുത്തല്‍ കരാര്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നായിരുന്നു ട്രംപിന്റെ മറുപറി. എതിരാളിയെ പൂർണമായി ഇല്ലാതാക്കുമ്പോൾ വെടിനിർത്തലിന് സാധ്യതയില്ലെന്നും ട്രംപ് പറഞ്ഞു.
അതിനിടെ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച് ഇറാന്‍ രംഗത്തുവന്നു. അമേരിക്ക ആക്രമണം തുടര്‍ന്നാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് ജനറല്‍ അബോള്‍ഫാസല്‍ ഷെക്കാര്‍ച്ചി പറഞ്ഞു. വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയ്ക്കുണ്ടായ തിരിച്ചടി ഓര്‍മിപ്പിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ എക്‌സ് പോസ്റ്റും പുറത്ത് വന്നു. വിയറ്റ്‌നാമില്‍ നൂറുകണക്കിന് യുഎസ് സൈനികര്‍ മരിക്കുമ്പോഴും അമേരിക്ക ജയിക്കുകയാണെന്നാണ് അവകാശപ്പെട്ടിരുന്നതെന്നാണ് അബ്ബാസ് അരാഗ്ചിയുടെ പോസ്റ്റ്.
SUMMARY: Trump hints at ending Iran war
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…
അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…
ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…
ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …
കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…