ബെംഗളൂരു: ചിക്കമഗളൂരുവില്‍ അനധികൃത ചന്ദനത്തടി കടത്തിനിടെ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മുഡിഗെരെയില്‍ അനധികൃത ചന്ദനത്തടികള്‍ കടത്തുന്നതിനിടെ ഹന്ദഗുളി സ്വദേശി എച്ച്.എസ്. മന്‍സൂര്‍, ഹാന്‍ഡ്‌പോസ്റ്റിലെ താമസക്കാരനായ എം.കെ. യൂസഫ് എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം താലൂക്കിലെ നവഗ്രാമത്തിന് സമീപം നടത്തിയ റെയ്ഡില്‍ എട്ട് ചന്ദനത്തടികള്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ കടത്തുന്നതായി കണ്ടെത്തി. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു.
SUMMARY: Two arrested for illegal sandalwood smuggling in Chikkamagaluru