ബെംഗളൂരു: രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വിറ്റ സംഭവത്തിൽ ദമ്പതികളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. വില്‍പ്പനയ്ക്ക് ഒത്താശ ചെയ്ത റിട്ട. നഴ്സും പിടിയിലായി. ചിക്കമഗളൂരു എൻ.ആർ പുര താലൂക്കിലെ ഹരാവരി ഗ്രാമത്തിലാണ് സംഭവം. എൻ.ആർ പുര സ്വദേശികളായ രത്ന (45), ഭർത്താവ് സദാനന്ദ എന്നിവർ കുഞ്ഞിനെ കാർക്കള സ്വദേശി രാഘവേന്ദ്രക്ക് വിൽക്കുകയായിരുന്നു. അറസ്റ്റിലായ റിട്ട. നഴ്സ് കുസുമയുടെ സഹോദരനാണ് ഇയാൾ. കുസുമയാണ് ഇടനിലക്കാരിയായി പ്രവർത്തിച്ചത്.
രത്നക്കും സദാനന്ദനും മൂന്ന് കുട്ടികളുണ്ട്, അവരിൽ രണ്ട് കുട്ടികളെ വിറ്റതായും സംശയിക്കുന്നുണ്ട്. സംഭവത്തില്‍ എൻ.ആർ പുര പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. രക്ഷപ്പെടുത്തിയ കുഞ്ഞിനെ എൻ.ആർ പുര പോലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി.
<BR>
TAGS : NEW BORN BABY
SUMMARY : Two-day-old baby sold for Rs 1 lakh; three arrested
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…