ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. ബൊമ്മസാന്ദ്രയ്ക്ക് സമീപം കിട്ടഗനഹള്ളിയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ കെട്ടിടത്തിൻ്റെ ഒരു നില പൂർണമായും തകർന്നു.
നാരായണ ഹൃദയാലയയിൽ ജോലി ചെയ്തിരുന്ന കേരളത്തിൽ നിന്നുള്ള വിശ്വ, തമിഴ്‌നാട് സ്വദേശി സുനിൽ ജാദവ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്. ജയനഗർ സ്വദേശി സുനിലിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇരുവരും താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്.
ജോലിക്ക് പോകാനായി തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ കെട്ടിടത്തിൻ്റെ ഭിത്തി, സമീപത്ത് പാർക്ക് ചെയ്‌ത മൂന്ന് കാറുകൾ, ആറ് ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. സൂര്യ നഗർ പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: One floor of building damaged in LPG cylinder blast in Bangalore
കോട്ടയം: സിഎംഎസ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് വൻ വിജയം. 15 ൽ 14 സീറ്റും നേടിയാണ് കെഎസ്‌യു വിജയിച്ചത്.…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത…
ബെംഗളൂരു: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാമെന്ന് ട്രാഫിക് പോലീസ്. നാളെ മുതൽ സെപ്റ്റംബർ 12…
ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന ഏറ്റവും പഴക്കമേറിയതും വലുതുമായ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ബെംഗളൂരു ഗണേശ ഉത്സവ (ബിജിയു) ആഗസ്റ്റ്…
ബെംഗളൂരു കർണാടകയിൽ രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയിൽ പഴം പച്ചക്കറി ലോറികൾ അടക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ…
ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കര്‍ണാടകയിലെക്കടക്കം കൂടുതല്‍ അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കേരള ആര്‍ടിസി. പുതുതായി വാങ്ങിയ എസി സീറ്റർ,…