ബെംഗളൂരു: ബെംഗളൂരുവിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. ഈസ്റ്റ് ബെംഗളൂരുവിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സയ്യിദ് രെഹാൻ, സയ്യിദ് അയാൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അൻവർ എന്നയാൾ നടത്തുന്ന സിലിണ്ടർ ഷോപ്പിലാണ് അപകടമുണ്ടായത്. ഒഴിഞ്ഞ സിലിണ്ടറുകളിലേക്ക് വാതകം നിറയ്ക്കാൻ ശ്രമിക്കവേയാണ് പൊട്ടിത്തെറിയുണ്ടായത്.
ശരിയായ നടപടിക്രമത്തെക്കുറിച്ചുള്ള അറിവില്ലായ്മ കാരണമാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവസമയം കടയിൽ രണ്ട് പേർ മാത്രം ഉണ്ടായിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇലക്ട്രോണിക്സ് സിറ്റി പോലീസ് സംഭവത്തിൽ കേസെടുത്തു.
TAGS: BENGALURU | BLAST
SUMMARY: 2 injured in LPG cylinder blast in Bengaluru
തൃശൂർ: വിയ്യൂർ പോലീസ് ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിനു നേരെ പോലീസിന്റെ മർദനം. യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി.…
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന് ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…