ജമ്മു: ജമ്മു കശ്മീരിൽ ഭീകരാക്രമണം. വെള്ളിയാഴ്ച വൈകിട്ട് ബുദ്ഗാം ജില്ലയിലെ മഴമ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റതായി അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശ് സ്വദേശികളായ സജനി, ഉസ്മാൻ എന്നിവർക്ക് പരുക്കേറ്റത്. ഓരോ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയായ ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കിടെയാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. രണ്ട് തൊഴിലാളികളും ജലശക്തി വകുപ്പിൽ ദിവസ വേതനക്കാരായി ജോലി ചെയ്തുവരികയായിരുന്നു.
പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി.
ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് പ്രദേശത്തെ നിർമ്മാണ സൈറ്റിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളും കൊല്ലപ്പെട്ട് 12 ദിവസത്തിന് ശേഷമാണ് ജമ്മു കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണം.
TAGS: NATIONAL | ATTACK
SUMMARY: Two migrant workers attacked in terrorist attack in Jammu Kashmir
കൊച്ചി: 'സേവ് ബോക്സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…