ബെംഗളൂരു: കോലാറിലെ കുപ്പണപാല്യ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം കാണാതായ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എലച്ചേപ്പള്ളി ഹൈസ്‌കൂൾ വിദ്യാർഥിനികളായ ധന്യാ ഭായി, ചൈത്ര ഭായി (13 വയസ്സു വീതം) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വ്യാഴാഴ്ച വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് പെൺകുട്ടികളെ കാണാതായത്. തുടർന്നു പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണു ശനിയാഴ്ച മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയത്.
പോസ്‌റ്റ്മോർട്ടത്തിൽ ഇവർക്കെതിരെ അതിക്രമം നടന്നതിനു തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും ഇവരിലൊരാളുടെ ആത്മഹത്യാ കുറിപ്പു കണ്ടെടുത്തതായും മുളബാഗിലു റൂറൽ പോലീസ് പറഞ്ഞു. അതേസമയം ഇരുവരുടെയുംമരണം കൊലപാതകമാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
SUMMARY: Two minor girls who went missing the previous day in Kolar were found dead in a well.
ബെംഗളൂരു: റോഡരികിലെ മരകൊമ്പ് പൊട്ടി തലയില്‍ വീണ് യുവതി മരിച്ചു. അപകടത്തില്‍ മറ്റൊരാള്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി എട്ട് മണിക്ക്…
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാന്‍ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) വാര്‍ഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍…
കോഴിക്കോട്: വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തിനെതിരെ വീണ്ടും പരാതി. ചോറിനൊപ്പം ലഭിച്ച പരിപ്പു കറിയില്‍ നിറയെ പുഴുക്കളുണ്ടായിരുന്നെന്ന് യാത്രക്കാരി. മംഗളൂരു -…
ബെംഗളൂരു: ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട്…
ബെംഗളൂരു: കഗ്ഗദാസപുര ശ്രീനാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനത്തില്‍ തെയ്യം ഉത്സവം ഒക്ടോബർ 12-ന് നടക്കും. വൈകീട്ട് നാലുമുതൽ രാത്രി ഒൻപതുവരെയാണ്…
ബെംഗളൂരു: ചാമരാജ്‌നഗറിലെ എംഎം കുന്നില്‍ കടുവയെ കൊന്നു തള്ളിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കടുവയെ…