ബെംഗളൂരു: യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പുതിയ 2 ബസ് സർവീസുകളുമായി ബിഎംടിസി. എസ്എംവിടി ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷൻ, നായന്തഹള്ളി മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ തിങ്കളാഴ്ച സർവീസ് ആരംഭിക്കും.
290-എംവി നമ്പർ ബസ് യെലഹങ്ക എസ്എംവിയിൽ നിന്നു കൊഗിലു, ആർകെ ഹെഡ്ഗേ നഗർ, തന്നിസന്ദ്ര, നാഗവാര, മാരുതി സേവ നഗർ വഴി എസ്എംവിടി ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിലെത്തും. പ്രതിദിനം 10 ബസുകൾ സർവീസ് നടത്തും.
കെ-2ബി നമ്പർ ബസ് ഹെബ്ബാളിൽ നിന്ന് നാഗഷെട്ടി ഹള്ളി, യശ്വന്ത്പുര, രാജാജിനഗർ, മാഗഡി റോഡ് ടോൾ ഗേറ്റ്, വിജയനഗര വഴി നായന്തഹള്ളി മെട്രോ സ്റ്റേഷനിലെത്തും. പ്രതിദിനം 10 ബസുകൾ സർവീസ് നടത്തും.
നേരത്തേ നമ്മ മെട്രോ നിരക്ക് വർധന നിലവിൽ വന്നതോടെ ബിഎംടിസി ബസുകളിലെ യാത്രക്കാരുടെ എണ്ണവും വരുമാനവും വർധിച്ചതായി കണക്കുകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ബസുകളുടെ എണ്ണം വർധിപ്പിക്കുന്നത്.
SUMMARY: Two new non-AC bus services from Monday in Bengaluru.
ന്യൂഡല്ഹി: ബിഹാറിലെ ബിജെപി നേതാവും പ്രമുഖ വ്യവസായിയുമായ ഗോപാല് ഗംഗെ വെടിയേറ്റ് മരിച്ചു. പാട്നയിലെ വീടിനു മുന്നില് ഇന്നലെ രാത്രി…
ഫ്ളോറിഡ: പ്രശസ്ത ഓസ്ട്രേലിയന്- അമേരിക്കന് നടന് ജൂലിയന് മക്മഹോന് (56) അന്തരിച്ചു. ഏറെക്കാലമായി അര്ബുദബാധിതനായിരുന്നു. ബുധനാഴ്ചയായിരുന്നു മരണം. ഫന്റാസ്റ്റിക് ഫോര്,…
ബെംഗളൂരു: കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ നടത്തുന്നതിന് നടൻ കമൽഹാസന് അഡിഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വിലക്കേർപെടുത്തി.…
വാഷിംഗ്ടണ്: അമേരിക്കയിലെ ടെക്സസില് മിന്നൽ പ്രളയത്തിൽ 13 പേർ മരിച്ചു. 20 കുട്ടികളെ കാണാതായി. സമ്മര് ക്യാംപിനെത്തിയ പെണ്കുട്ടികളെയാണ് കാണാതായത്.…
ബെംഗളൂരു: നമ്മ മെട്രോ യെലോ ലൈനിലെ ആർവി റോഡ് ബൊമ്മന്ദ്ര പാതയിൽ സർവീസ് ആരംഭിക്കാൻ വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും.…
കല്പ്പറ്റ: മുണ്ടക്കൈ, ചൂരല്മല ദുരന്ത ബാധിതര്ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്ക്കാര്. ആകെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്നാണ്…