ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്‌ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം സൗരെഹള്ളി ടോൾ പ്ലാസയ്ക്കു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണു കാറിടിച്ചത്.
മഗഡി റോഡിലേക്ക് വരികയായിരുന്ന കാര്‍ ആണ് ഇരുവരെയും ഇടിച്ച് തെറിപ്പിച്ചത്. വാഹനം ശേഷം നിർത്താതെ പോയെങ്കിലും വാഹനമോടിച്ച സത്യനാരായണയെ പിന്നീട് പോലീസ് അറസ്‌റ്റു ചെയ്തു.
SUMMARY: Two pedestrians killed after being hit by a car on a Nice road














