ക്യൂബയെ വിറപ്പിച്ച് ഒരുമണിക്കൂറിനുള്ളില്‍ രണ്ട് ഭൂചലനങ്ങള്‍. ദക്ഷിണ ക്യൂബയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ വന്‍ നാശനഷ്ടമുണ്ടായെങ്കിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുഎസ് ജിയോളജിക്കല്‍ സർവേ റിക്ടർ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി.
ജിയോളജിക്കല്‍ സർവേയുടെ റിപ്പോർട്ട് പ്രകാരം ക്യൂബയിലെ ബാർട്ടോലോം മാസില്‍ നിന്ന് ഏകദേശം 25 മൈല്‍ (40 കിലോമീറ്റർ) തെക്ക് ഭാഗത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിന് ഒരു മണിക്കൂർ മുമ്പാണ് 5.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും അനുഭവപ്പെട്ടിരുന്നു. സാന്റിയാഗോ ഡി ക്യൂബ പോലുള്ള വലിയ നഗരങ്ങള്‍ ഉള്‍പ്പെടെ ക്യൂബയുടെ കിഴക്കൻ ഭാഗങ്ങളില്‍ മുഴക്കം അനുഭവപ്പെട്ടു. ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രദേശത്തെ കാലപ്പഴക്കമുള്ള പല വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭൂചലനത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ഭൂചലനത്തില്‍ തകർന്ന കോണ്‍ക്രീറ്റ് വീടുകളുടെ ചിത്രങ്ങള്‍ സർക്കാർ സാമൂഹിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ക്യൂബയില്‍ റാഫേല്‍ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് കനത്ത നാശ നഷ്ടങ്ങളുണ്ടായിരുന്നു. ചുഴലിക്കാറ്റില്‍ നൂറുകണക്കിന് വീടുകള്‍ തകർന്നു. ദ്വീപിലുടനീളം വൈദ്യുതി ബന്ധം തകരാറിലായി. ക്യൂബയുടെ ദേശീയ ഗ്രിഡ് തകർന്നതിനെ തുടർന്ന് വൈദ്യുതി ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല.
TAGS : CUBA | EARTHQUAKE
SUMMARY : Two powerful earthquakes hit Cuba
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിക്കുള്ള ശിക്ഷ തലശ്ശേരി പോക്സോ…
ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ്‍ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.…
ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു)…