LATEST NEWS

വിനോദയാത്രയ്ക്കിടെ പുഴയില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

മാനന്തവാടി: വയനാട്ടില്‍ വിനോദയാത്രയ്ക്കെത്തിയ രണ്ട് വിദ്യാർഥികള്‍ ബാവലി പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്. വിനോദയാത്ര കഴിഞ്ഞ് സംഘം മടങ്ങിപ്പോകുന്നതിനിടെ ബാവലി മഖാമിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.

ഇതിനിടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ഇപ്പോള്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

SUMMARY: Two students drowned while bathing in a river during an excursion

NEWS BUREAU

Recent Posts

തൃശൂര്‍ സ്‌ഫോടനം; മരണസംഖ്യ 13 ആയി, അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുലും, കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…

7 minutes ago

ജെഇഇ അഡ്വാൻസ്ഡ് 2026: രജിസ്ട്രേഷൻ ഏപ്രിൽ 23 മുതല്‍

ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള  പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…

43 minutes ago

പെട്രോള്‍ തീര്‍ന്ന ബൈക്കുമായി റോഡില്‍ നിന്നു; വാനിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…

1 hour ago

വെ​ടി​ക്കെ​ട്ടു നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം: മ​ര​ണം 12 ആയി, മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ 12 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…

2 hours ago

ഇന്ത്യൻ വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടി പാകിസ്ഥാൻ; വ്യോമപാത ഒരു മാസത്തേക്ക് അടച്ചിടും

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്കിയ നടപടി നീട്ടി പാകിസ്ഥാൻ. മെയ് 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മുൻകാല…

2 hours ago

ചിക്കൻ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുത്’; ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ ശശികല

കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി കേരളം…

2 hours ago