പത്തനംതിട്ട: കോന്നി, പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ പ്രവർത്തനം നടക്കുന്നതിനിടെ കൂറ്റൻ പാറ ഹിറ്റാച്ചി വാഹനത്തിന് മുകളിൽ വീണ് അപകടം. അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ് ഒഡീഷ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവർ കുടുങ്ങിയവരിൽ ഉൾപ്പെടുന്നു. മറ്റ് തൊഴിലാളികളും കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധന നടക്കുകയാണ്.
ഉച്ചഭക്ഷണത്തിന് ശേഷം ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽ പെട്ടത്. പാറമടയുടെ ദുർഘടമായ ഭൂപ്രദേശം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നു. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും ഹിറ്റാച്ചിക്ക് സമീപത്തേക്ക് എത്തിച്ചേരാൻ ഇതുവരെ സാധിച്ചിട്ടില്ല.
SUMMARY: Two workers trapped in rockfall accident at rock quarry in Pathanamthitta
ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍…
മുംബൈ: ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ…
തെങ്കാശി: തെങ്കാശിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 36 പേർക്ക് പരുക്കേറ്റു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കും…
കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നടത്തിയ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും 92,000ല്‍ താഴെ. ഇന്ന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞതോടെ പവന് 91,760 രൂപയായാണ് സ്വര്‍ണവില…
ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പന്നിയൂർ തുളുവൻകാട് വരാഹമൂർത്തി ക്ഷേത്രത്തിനു സമീപം…