ബെംഗളൂരു: മൈസൂരുവിൽ ഷോപ്പിങ് മാളിന്റെ നാലാം നിലയിൽനിന്ന് പരസ്യബോർഡ് മാറ്റുന്നതിനിടെ താഴേയ്ക്ക് വീണ് രണ്ട് യുവാക്കള്‍ മരിച്ചു. മാളിൽ ടെക്‌നീഷ്യനായി ജോലിചെയ്തിരുന്ന സുനിലും(30) മാളിലെത്തിയ മൈസൂരു സ്വദേശി ചന്ദ്രുവുമാണ്(25) മരിച്ചത്.
ജയലക്ഷ്മിപുരത്തുള്ള സ്വകാര്യ ഷോപ്പിങ് മാളിൽ തിങ്കളാഴ്ചയാണ് സംഭവം. നാലാം നിലയിലെ പരസ്യബോർഡ് മാറ്റുന്നതിനിടെ നിലതെറ്റിയ സുനില്‍ സഹായത്തിനായി ചന്ദ്രുവിന്റെ കൈയിൽപിടിക്കാൻ ശ്രമിക്കുമ്പോൾ ഇരുവരും താഴേക്കുവീഴുകയായിരുന്നു. സുനിൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചന്ദ്രു പിന്നീട് മരിച്ചു. മതിയായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാതെയായിരുന്നു ബോർഡ് മാറ്റാൻശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. മാളിന്റെ മാനേജരുടെപേരിൽ കേസെടുത്തിട്ടുണ്ട്.
SUMMARY: Two young men died after falling from the fourth floor of a shopping mall while removing an advertising board.
ന്യൂഡൽഹി: ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ ഹോർമുസിൽ വെച്ച് വെടിയുതിർത്ത് ഇറാൻ നാവികസേന. ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ…
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ…
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന…
ബെംഗളൂരു: ഹാസൻ ജുട്ടനഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട മലയാളികളുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പോലീസും ജില്ലാ ഭരണകൂടവും ചേർന്ന്…
കോഴിക്കോട്: മൂഴിക്കലിലെ പതിനഞ്ചുകാരിയുടെ കൊലപാതകത്തില്‍ കിണറ്റില്‍ നിന്നു കണ്ടെടുത്ത ഫോണ്‍ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍…
പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ കുമ്പുഴ വലിയപാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍…