LATEST NEWS

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

കോട്ടയം: പാലാ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മുരുക്കുംപുഴയ്ക്ക് സമീപം തൈങ്ങന്നൂർ കടവിലാണ് സംഭവം. കൂരാലി സ്വദേശി ജിസ് സാബു, കൊണ്ടൂര്‍ ചെമ്മലമറ്റം വെട്ടിക്കല്‍ വിപിൻ ബാബു എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും.

കടവിലിരുന്ന് ഭക്ഷണം കഴിച്ച ശേഷം ഇവർ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇരുവരും വെള്ളത്തില്‍ മുങ്ങിത്താഴുന്നത കണ്ട നാട്ടുകാരൻ മറ്റുവള്ളവരെ വിളിച്ചുവരുത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരെയും രക്ഷപ്പെടുത്താൻ സാധിച്ചില്ല.

SUMMARY: Two youths drown while bathing in Meenachi River

NEWS BUREAU

Recent Posts

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയില്‍നിന്ന് താഴേക്കു ചാടിയ യുവാവ് മരിച്ചു. എരുമേലി മൂക്കന്‍പെട്ടി സ്വദേശി സുമേഷ്…

5 minutes ago

സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും, പാസ് മാര്‍ക്കും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളാകും ഉണ്ടാകുക. 18 ഉത്തരമെങ്കിലും ശരിയാവണം.…

39 minutes ago

സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ച് വിൽപന നടത്താം, കോടതിയിലുള്ള വന കുറ്റകൃത്യങ്ങൾ രാജിയാക്കാം; ബിൽ മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.…

42 minutes ago

മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ്…

2 hours ago

ശ്രീനാരായണ സമിതി മഹാലയ അമാവാസി പിതൃതർപ്പണം 21 ന്

ബെംഗളൂരു: ശ്രീ നാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാലയ അമാവാസി പിതൃതർപ്പണം സംഘടിപ്പിക്കുന്നു. അൾസൂരു ഗുരുമന്ദിരത്തിൽ സെപ്റ്റംബർ 21 ന് ഞായറാഴ്‌ച…

2 hours ago

അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ 3 ദിവസം കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 15,16, 17 തീയതികളിൽ ബെംഗളുരുവിൽ ജലവിതരണം തടസ്സപ്പെടുമെന്ന്…

2 hours ago