LATEST NEWS

‘ഒരു ബില്യണ്‍ ഡോളറും സുന്ദരിയെയും വേണം’; തുർക്കിയോട് വിചിത്രമായ ആവശ്യം ഉന്നയിച്ച് യുഗാണ്ടൻ സൈനിക മേധാവി

കംപാല: തുർക്കിയോട് വിചിത്രമായ ആവശ്യം ഉന്നയിച്ച് യുഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കെയ്‌നെരുഗാബ. യുഗാണ്ടയ്ക്ക് ഒരു ബില്യൺ ഡോളറും തനിക്ക് ഭാര്യയാക്കാൻ തുർക്കിയിലെ ഏറ്റവും മനോഹരിയായ സ്ത്രീയേയും നൽകണമെന്നാണ് മുഹൂസിയുടെ ആവശ്യം. സാമൂഹികമാധ്യമമായ എക്‌സിലൂടെ ഉന്നയിച്ച ഈ ആവശ്യങ്ങൾ ഇതിനകം വലിയ വിവാദത്തിനും ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. യുഗാണ്ടയുടെ പ്രസിഡന്റ് യൊവേരി മുസെവെനിയുടെ മകനാണ് മുഹൂസി.

സൊമാലിയയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ തുർക്കി സാമ്പത്തിക നേട്ടമുണ്ടാക്കുമ്പോൾ, അവിടെ ഭീകരവാദ വിരുദ്ധ പോരാട്ടത്തിനായി യുഗാണ്ടൻ സൈന്യം വലിയ വില നൽകേണ്ടി വരുന്നു എന്നാണ് മുഹൂസിയുടെ വാദം. സൊമാലിയയിലെ അൽ ഷബാബ് ഭീകരർക്കെതിരെ ആഫ്രിക്കൻ യൂണിയൻ ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യുഗാണ്ടൻ സൈന്യം നടത്തുന്ന സേവനത്തിനുള്ള ‘സുരക്ഷാ ലാഭവിഹിതം’ എന്ന നിലയിലാണ് അദ്ദേഹം ഈ തുക ആവശ്യപ്പെടുന്നത്.

തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒരു മാസത്തിനകം കടുത്ത നയതന്ത്ര നടപടികൾ നേരിടേണ്ടി വരുമെന്നും ജനറൽ ഭീഷണി മുഴക്കിയിട്ടുണ്ട്. കംപാലയിലെ തുർക്കി എംബസി പൂട്ടിക്കുമെന്നും, യുഗാണ്ടൻ വ്യോമപാതയിൽ തുർക്കി വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഹൂസിയുടെ ഇത്തരം വിചിത്രമായ ഇടപെടലുകൾ ഇതാദ്യമല്ല.

മുമ്പ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ വിവാഹം കഴിക്കാൻ നൂറ് അങ്കോലെ പശുക്കളെ വാഗ്ദാനം ചെയ്തതും, അത് നിരസിച്ചാൽ റോം പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു. അയൽരാജ്യമായ കെനിയയുടെ തലസ്ഥാനമായ നെയ്‌റോബി രണ്ടാഴ്ചയ്ക്കുള്ളിൽ കീഴടക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയെത്തുടർന്ന് യുഗാണ്ടൻ പ്രസിഡന്റിന് പരസ്യമായി ക്ഷമാപണം നടത്തേണ്ടി വരികയും ചെയ്തിരുന്നു. പുതിയ ഭീഷണിയോട് തുർക്കി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

SUMMARY: Ugandan army chief makes strange demand to Turkey

NEWS BUREAU

Recent Posts

തൃശൂര്‍ സ്‌ഫോടനം; മരണസംഖ്യ 13 ആയി, അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുലും, കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…

40 minutes ago

ജെഇഇ അഡ്വാൻസ്ഡ് 2026: രജിസ്ട്രേഷൻ ഏപ്രിൽ 23 മുതല്‍

ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള  പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…

1 hour ago

പെട്രോള്‍ തീര്‍ന്ന ബൈക്കുമായി റോഡില്‍ നിന്നു; വാനിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…

2 hours ago

വെ​ടി​ക്കെ​ട്ടു നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം: മ​ര​ണം 12 ആയി, മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ 12 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…

3 hours ago

ഇന്ത്യൻ വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടി പാകിസ്ഥാൻ; വ്യോമപാത ഒരു മാസത്തേക്ക് അടച്ചിടും

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്കിയ നടപടി നീട്ടി പാകിസ്ഥാൻ. മെയ് 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മുൻകാല…

3 hours ago

ചിക്കൻ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുത്’; ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ ശശികല

കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി കേരളം…

3 hours ago