കലൂർ ജവഹർലാല്‍ നെഹ്റു ഇൻ്റർനാഷണല്‍ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരുക്ക്. 20 അടിയോളം ഉയരത്തില്‍ നിന്നാണ് എംഎല്‍എ താഴേക്ക് വീണത്. ഒരു നൃത്ത പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു. എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.
രക്തത്തില്‍ കുളിച്ച നിലയിലായിരുന്ന എംഎല്‍എയെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. കോണ്‍ക്രീറ്റില്‍ തലയിടിച്ചാണ് ഉമ തോമസ് വീണത്. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടിക്കായി എത്തി മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോൾ ഗാലറിയില്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
സന്നദ്ധ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി. ഒരു നില കെട്ടിടത്തിന്റെ ഉയരത്തില്‍ നിന്നാണ് എംഎല്‍എ താഴേക്ക് വീണത്. ആശുപത്രിയിലേക്ക് മാറ്റുമ്പോൾ ഉമ തോമസിന് ബോധമുണ്ടായിരുന്നുവെന്നാണ് വിവരം.
കലൂര്‍ സ്റ്റേഡിയത്തില്‍ റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം എന്ന നൃത്തസന്ധ്യക്കിടെയാണ് അപകടം സംഭവിച്ചതും എംഎല്‍എക്ക് ഗുരുതരമായി പരുക്കേറ്റതും. ആശുപത്രിയില്‍ നിന്ന് എംഎല്‍എയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. അത്യാഹിത വിഭാഗത്തിലാണ് ഉമ തോമസ് എംഎല്‍എയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
TAGS : UMA THOMAS
SUMMARY : Uma Thomas MLA seriously injured after falling from Kalur Stadium
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…
തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…
കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…