ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നികിത സിംഘാനിയയുടെ അമ്മാവൻ സുശീൽ സിംഘാനിയയ്ക്ക് അലഹബാദ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നികിതയും ബന്ധുക്കളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവയുടെ ഉത്തരവ്.
കഴിഞ്ഞയാഴ്ചയാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എഞ്ചിനീയറായിരുന്ന അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനമാണ് ഇതിന് കാരണമെന്ന് അതുൽ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നാണ് നികിത സിംഘാനിയയെ പോലീസ് അറസ്റ്റ് ചെയ്തത്. നികിതയുടെ അമ്മ നിഷ സിംഘാനിയയെയും സഹോദരൻ അനുരാഗ് സിംഘാനിയയെയും ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കേസിൽ സുശീലിന് നേരിട്ട് പങ്കുള്ളതായി തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്നും, അതുലിന്റെ ആത്മഹത്യ കുറിപ്പിൽ സുശീലിന്റെ പേര് പറയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ നികിതയുടെയും അമ്മയുടെയും മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി.
TAGS: BENGALURU | BAIL
SUMMARY: HC grants anticipatory bail to Sushil Singhania in Atul Subhash suicide case
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…