ബെംഗളൂരു: മംഗളൂരു സബ് ജയിലിൽ വിചാരണത്തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. മൂഡ്ബിദ്രിയിലെ ഹഡ്കോ കോളനി നിവാസിയായ പ്രകാശ് ഗോപാൽ മൂല്യയാണ് (43) മരിച്ചത്. ഞായറാഴ്ച പുലർച്ചെ 4 മണിയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. മൂഡ്ബിദ്രി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു ഗോപാൽ.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജയിൽ ബാരക്ക് ബിയിലെ സെല്ലിനുള്ളിലെ ശുചിമുറിയുടെ ജനൽ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിലാണ് ഗോപാലിനെ കണ്ടതെന്ന് പോലീസ് പറഞ്ഞു. ജയിൽ ജീവനക്കാർ ഉടൻ തന്നെ ഇയാളെ സർക്കാർ വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ബാർക്കെ പോലീസ് കേസെടുത്തു.
TAGS: KARNATAKA
SUMMARY: Undertrial prisoner found dead in Mangaluru Sub-Jail
കൊല്ലം: കൊല്ലം കുളത്തൂപ്പുഴ ട്രൈബല്‍ സ്കൂളിലെ ക്ലാസ് റൂമിന്റെ ഗ്രില്‍ തകർത്ത് മോഷണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പ്രദേശവാസികളായ…
തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ് അനുവദിച്ച് റെയിൽവേ. ധനുവച്ചപുരം മുതൽ കണ്ണൂർ വരെയാണ് പുതുതായി…
തൃശൂര്‍: കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശൻ…
ബെംഗളൂരു: ബെളഗാവിയിൽ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മാരാകുംബിയിലെ ഇനാംഗാർ ഷുഗർ ഫാക്ടറിയിൽ ബുധനാഴ്ചയാണ്…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പിവി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)…
ബെംഗളൂരു: ആക്ടിവിസ്റ്റ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പംഗാർക്കർ മഹാരാഷ്ട്രയിലെ ജൽന കോർപറേഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു.…