പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ദാവനഗെരെയില്‍ അറസ്റ്റില്‍

ബെംഗളൂരു: പാക് തീവ്രവാദ സംഘടനയുമായി ബന്ധം പുലര്‍ത്തിയെന്ന കേസില്‍ ഉത്തര്‍ പ്രദേശ് സ്വദേശിയെ ദാവനഗെരെ പോലീസ് അറസ്റ്റ് ചെയ്തു. ദാവനഗെരെ ഹരിഹര്‍ താലൂക്കിലെ ബന്നിക്കോഡു ഗ്രാമത്തില്‍ പെയ്ന്റിങ് ജോലി ചെയ്തു വരികയായിരുന്ന സുഹൈല്‍ (20) ആണ് പിടിയിലായത്. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂര്‍ സ്വദേശിയായ സുഹൈല്‍ രണ്ടാഴ്ച മുമ്പാണ് ഹരിഹറില്‍ എത്തിയത്. ഇവിടെത്തെ ഒരു ഫാക്ടറിയില്‍ പെയിന്ററായി ജോലി ചെയ്തിരുന്ന ഇയാളുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചതില്‍ നിന്ന് നിരവധി സൂചനകള്‍ ലഭിച്ചതായും പാക്കിസ്ഥാന്‍ സ്വദേശികള്‍ക്ക് രാജ്യവിരുദ്ധ സന്ദേശങ്ങള്‍ കൈമാറിയതായും പോലീസ് കണ്ടെത്തിയതായി പോലീസ് സൂപ്രണ്ട് എച്ച്.ടി. ശേഖര്‍ പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്.

ഹരിഹറിലേക്ക് ഇയാളോടൊപ്പം വന്ന മറ്റ് 10 പേരെയും അധികൃതര്‍ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. പാക് തീവ്രവാദ സംഘടനകളുമായി ബന്ധം പുലര്‍ത്തിയ കേസില്‍ നേരത്തെ തുമക്കൂരുവിലും ദാവനഗെരെയിലും 2 പേര്‍ അറസ്റ്റിലായിരുന്നു. ഇവരുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.
SUMMARY: UP native arrested in Davangere for links with Pakistani terror group

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

താമരശ്ശേരിയിൽ സ്‌കൂൾ വിദ്യാർഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ

കോഴിക്കോട്: താമരശ്ശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം. വിദ്യാര്‍ഥികള്‍ മദ്യം...

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

മംഗളൂരു: മംഗളൂരു നെല്യാടിക്കടുത്ത് ദേശീയപാതയിൽ ഉണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു....

വെനസ്വേലയില്‍ ഇരട്ട ഭൂചലനം; വന്‍ നാശനഷ്ടം

കാരക്കാസ്: വെനസ്വേലയിൽ ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ശക്തമായ ഭൂചലനങ്ങൾ....

വിബി-ജി റാം ജി പദ്ധതി കർണാടകയിലും 

ബെംഗളൂരു: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച...

പാലക്കാട് ജില്ലയിൽ വീണ്ടും എച്ച്1 എൻ1 മരണം

പാലക്കാട്: പാലക്കാട് വീണ്ടും എച്ച്1 എന്‍1 മരണം. കരിമ്പുഴ എളമ്പുലാശേരി സ്വദേശി എഴുപത്തിയേഴുകാരന്റെ...

സ്കോട്‌ലൻഡിനെതിരെ 3-0ന് ഗംഭീര ജയം; നോക്കൗട്ടിലെത്തി ബ്രസീൽ

മയാമി: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് സി‍ ​പോ​രാ​ട്ട​ത്തി​ൽ സ്കോ​ട്ട്ല​ൻ​ഡി​നെ​തി​രെ ബ്രസീലിന് ഗംഭീര...

സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി; റവന്യൂ വകുപ്പിലെ കൂട്ട സ്ഥലം മാറ്റം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണല്‍ സ്റ്റേ ചെയ്തു

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ റവന്യൂ വകുപ്പില്‍ നടത്തിയ കൂട്ട...

കനത്ത മഴയ്ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

മുംബൈ: മുംബൈയിൽ കനത്ത മഴയ്ക്കിടെ ഓടുന്ന ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ...

Related Articles

Popular Categories