യൂറോപ്യന്‍ യൂണിയനു പിന്നാലെ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഏകീകരിക്കാനൊരുങ്ങി ഇന്ത്യ. 2025-ഓടെ എല്ലാ സ്‌മാർട്ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും യുഎസ്‌ബി-സി ടൈപ് കണക്‌ടറുകൾ നിർബന്ധമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. ചാർജിങ് സൊല്യൂഷനുകൾ സ്‌റ്റാൻഡേർഡ് ചെയ്യുന്നതിനും ഇലക്‌ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളുമായി ഒത്തുപോകാനാണ് ഈ തീരുമാനം. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ മൊബൈല്‍ ഡിവൈസുകളുടെയും ചാര്‍ജിംഗ് പോര്‍ട്ടുകള്‍ യുഎസ്ബി-സി ടൈപ്പ് ആയിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.
-ടൈപ്പിലേക്ക് മാറാന്‍ രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 2025 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇതിലേക്ക് മാറാനുള്ള അവസാന സമയം നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, ലാപ്‌ടോപ്പുകൾ 2026 അവസാനത്തോടെ സി പോർട്ടുകൾ സ്വീകരിക്കണം. ടാബ്‌ലെറ്റുകൾ, വിൻഡോസ് ലാപ്‌ടോപ്പുകൾ, മാക്‌ബുക്കുകൾ എന്നിവയുൾപ്പെടെ സ്‌മാർട്ട്‌ഫോണുകൾക്കപ്പുറം വിവിധ ഉപകരണങ്ങളെ ഈ മാറ്റം സ്വാധീനിക്കും. കേന്ദ്ര ഐടി മന്ത്രാലയം ഇതുവരെ ഔദ്യോഗിക പ്രസ്‌താവന പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച് വ്യവസായ പ്രമുഖരുമായി ചർച്ചകൾ നടന്നതായാണ് വിവരം. ഇന്ത്യയിൽ സ്‌മാർട്ട്‌ഫോണുകളിലും ലാപ്‌ടോപ്പുകളിലും യുഎസ്‌ബി-സി നിര്‍ബന്ധമാക്കുന്നത് നിർമ്മാതാക്കളുടെ ഉൽപാദന പ്രക്രിയ എളുപ്പമാക്കും.
വയര്‍ലെസ് ഓഡിയോ ഡിവൈസുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ അടക്കമുള്ള വെയറബിള്‍സ് എന്നിവയെ മാത്രമേ തല്‍ക്കാലം ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളു. നിലവില്‍ മിക്ക മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും സി-ടൈപ്പ് ചാര്‍ജിംഗ് പോര്‍ട്ടാണ് ഫോണുകളില്‍ ഉപയോഗിക്കുന്നത്. ആപ്പിള്‍ ഐ-ഫോണുകളും സി-ടൈപ്പിലേക്ക് അടുത്തിടെ മാറിയിരുന്നു.
TAGS: TECHNOLOGY | USB | CHARGERS
SUMMARY: Usb c type chargers to be made mandatory in india
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…