ബെംഗളൂരു: ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) അഫിലിയേറ്റഡിന് കീഴിലുള്ള ആശുപത്രികളിൽ യൂസർ ഫീസ് (ഉപയോക്തൃ ഫീ) വർധിപ്പിച്ചു. വിക്ടോറിയ, മിൻ്റോ, വാണി വിലാസ് തുടങ്ങി ബിഎംസിആർഐയുമായി അഫിലിയേറ്റ് ചെയ്ത സൂപ്പർ സ്പെഷ്യാലിറ്റി, ട്രോമ, എമർജൻസി കെയർ ആശുപത്രികളിലെ ചികിത്സ, ശസ്ത്രക്രിയകൾ, രക്തപരിശോധനകൾ, സ്കാനുകൾ, മറ്റ് മെഡിക്കൽ സേവനങ്ങൾക്ക് നിരക്ക് പരിഷ്കരണം ബാധകമാകും.
ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലാണ് നിരക്ക് പരിഷ്കരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. പത്ത് മുതൽ 20 ശതമാനം വരെയാണ് വർധന. 10 രൂപയായിരുന്ന യൂസർ ഫീ ഇതോടെ 20 രൂപയായി വർധിച്ചു. സ്‌പെഷ്യൽ വാർഡിലെ ഒറ്റ കിടക്കയുടെ നിരക്ക് പ്രതിദിനം 750 രൂപയിൽ നിന്ന് 2000 രൂപയായും സ്‌പെഷ്യൽ വാർഡിലെ ഡബിൾ ബെഡ് സൗകര്യത്തിന് 750 രൂപയിൽ നിന്ന് 1000 രൂപയായും വർധിപ്പിച്ചു.
TAGS: BENGALURU | USER FEE
SUMMARY: User fee in BMCRI-affiliated hospitals revised
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം മഹിളാ വിഭാഗം നീലാംബരി രൂപവത്കരിച്ചു. ബിനമംഗല ആശ്രം ആർച്ച് ബി…
ബെംഗളൂരു: 2025 മെയ് മാസം മുപ്പതാം തിയ്യതി വരെ നോര്‍ക്ക ഇന്‍ഷുറസ് തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുടെ ഐഡി കാര്‍ഡുകള്‍…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം ഡൊoമ്ളൂരു ഹോട്ടൽ കേരള പവലിയനിൽ നടന്നു. പ്രസിഡൻ്റ് പി തങ്കപ്പൻ, ചെയർമാൻ മോഹൻ…
കൊച്ചി: താത്കാലിക വൈസ് ചാൻസലറെ (വിസി) നേരിട്ട് നിയമിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ച് ഡിവിഷന്‍…
കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്‌എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല…
കോഴിക്കോട്: യെമൻ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ചർച്ചകളുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ.…