തിരുവനന്തപുരം: മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് നീക്കിയ നടപടി റദ്ദാക്കി. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ വൈഷ്ണക്ക് മത്സരിക്കാന്‍ കളമൊരുങ്ങി. തീരുമാനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിക്കും.
കോടതി നിര്‍ദേശപ്രകാരം തിരഞ്ഞടുപ്പ് കമീഷന്‍ ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന ഹിയറിംഗില്‍ വൈഷ്ണ സുരേഷും പരാതിക്കാരനായ ധനേഷ് കുമാറും കോര്‍പറേഷന്‍ സെക്രട്ടറിയും ഹാജരായിരുന്നു. വൈഷ്ണയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിമാറ്റാനിടയാക്കിയ സാഹചര്യം വിശദീകരിക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറിയോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വ്യക്തമായ മറുപടി നല്‍കാന്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് കഴിഞ്ഞില്ല.
SUMMARY: Vaishna can contest; Election Commission cancels vote cancellation













