KERALA

വി സി – സിൻഡിക്കേറ്റ് തർക്കം: കേരള സര്‍വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍, ജോയിൻ്റ് റജിസ്ട്രാര്‍ക്കും സസ്പെന്‍ഷന്‍

തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ പ്രവേശിച്ചതിനാണ് ജോയിന്റ് റജിസ്ട്രാർ പി. ഹരികുമാറിനെ താൽക്കാലിക വൈസ് ചാൻസലർ സിസാ തോമസ് ചെയ്തത്. ഇന്നു രാവിലെ 9 മണിയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം.  റജിസ്ട്രാറുടെ ചുമതല മിനി കാപ്പന് നൽകി.

ഇന്നലെ നടന്ന സിൻഡിക്കറ്റ് യോഗത്തിൽ തർക്കത്തിനിടെ വി സി സിസ തോമസ് ഇറങ്ങിപ്പോയിട്ടും ഹരികുമാർ യോഗത്തിൽ തുടർന്നിരുന്നു. ഇതിന് സിസ തോമസ് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഹരികുമാർ നൽകിയിരുന്നില്ല.തുടര്‍ന്നു അച്ചടക്ക നടപടി നീക്കങ്ങൾക്കിടെ ഹരികുമാർ അവധിയിൽ പ്രവശിച്ചിരുന്നു.

സർവകലാശാല റജിസ്ട്രാർ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചർച്ചക്കിടെയാണ് താത്കാലിക വി സി സിസ തോമസ് ഇന്നലെ ഇറങ്ങിപ്പോയത്. തുടർന്ന് മറ്റൊരു മുതിർന്ന സിൻഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ കെ എസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചതായി അറിയിക്കുകയായിരുന്നു. എന്നാൽ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്നും പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നുമായിരുന്നു ഡോ. സിസ തോമസിന്റെ നിലപാട്.
SUMMARY: VC-Syndicate dispute: Dramatic moves in Kerala University, Joint Registrar also suspended

NEWS DESK

Recent Posts

ജോലി വേണോ, 17ന് മൈസൂരുവിലേക്ക് വരൂ…

ബെംഗളൂരു: ബിരുദമില്ലെങ്കിലും കുഴപ്പമില്ല, നിങ്ങള്‍ക്ക് ജോലി വേണോ... 17ന് മൈസൂരുവിലേക്ക് വരൂ. മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് ജില്ലാ പഞ്ചായത്ത്…

12 minutes ago

ബെംഗളൂരുവില്‍ ഇന്നും വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. തെക്ക്, കിഴക്കന്‍ ഡിവിഷനുകള്‍ക്ക് കീഴിലുള്ള…

29 minutes ago

അയോധ്യയിൽ വീട്ടിൽ ഉഗ്ര സ്ഫോടനം; അഞ്ചു പേർ കൊല്ലപ്പെട്ടു

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ ഉഗ്രസ്ഫോടനത്തിന് പിന്നാലെ വീട് തകർന്നു. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. പുര…

34 minutes ago

ആസാദ് കശ്മീർ പതാകയുള്ള ടിഷർട്ട് ധരിച്ചു; കശ്മീർ സ്വദേശിയായ വിദ്യാർഥിയുടെ പേരിൽ കേസ്

ബെംഗളൂരു: ആസാദ് കശ്മീരിന്റെ പതാകയുടെ ചിത്രമുള്ള ടിഷർട്ട് ധരിച്ച കോളേജ് വിദ്യാർഥിയുടെ പേരിൽ കേസ് എടുത്തു. ബെംഗളൂരുവിലെ എൻജിനിയറിങ് കോളേജിൽ…

42 minutes ago

സര്‍വേയ്ക്കിടെ കാട്ടാന അക്രമം; കുടകില്‍ അധ്യാപകന് ഗുരുതര പരിക്ക്

ബെംഗളൂരു: കുടക് ജില്ലയില്‍ സാമൂഹിക, വിദ്യാഭ്യാസ സര്‍വേയ്ക്കിടെയുണ്ടായ കാട്ടാന അക്രമത്തില്‍ അധ്യാപകന് ഗുരുതര പരിക്ക്. മാല്‍ദാരെ ഗ്രാമത്തിലാണ് സംഭവം. ഗോണികുപ്പ…

1 hour ago

കര്‍ണാടക മന്ത്രിസഭ ‘അന്ന ഭാഗ്യ’ പദ്ധതിയില്‍ മാറ്റം വരുത്തി, അഞ്ച് കിലോ അരിക്ക് പകരം ഇനി ഇന്ദിര കിറ്റ്

ബെംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഞ്ച് പ്രധാന വാഗ്ദാനങ്ങളിലൊന്നായ അന്നഭാഗ്യ പദ്ധതിയില്‍ മാറ്റം വരുത്തി. ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് കിലോ…

1 hour ago