വി സി – സിൻഡിക്കേറ്റ് തർക്കം: കേരള സര്‍വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍, ജോയിൻ്റ് റജിസ്ട്രാര്‍ക്കും സസ്പെന്‍ഷന്‍

തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ പ്രവേശിച്ചതിനാണ് ജോയിന്റ് റജിസ്ട്രാർ പി. ഹരികുമാറിനെ താൽക്കാലിക വൈസ് ചാൻസലർ സിസാ തോമസ് ചെയ്തത്. ഇന്നു രാവിലെ 9 മണിയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം.  റജിസ്ട്രാറുടെ ചുമതല മിനി കാപ്പന് നൽകി.

ഇന്നലെ നടന്ന സിൻഡിക്കറ്റ് യോഗത്തിൽ തർക്കത്തിനിടെ വി സി സിസ തോമസ് ഇറങ്ങിപ്പോയിട്ടും ഹരികുമാർ യോഗത്തിൽ തുടർന്നിരുന്നു. ഇതിന് സിസ തോമസ് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഹരികുമാർ നൽകിയിരുന്നില്ല.തുടര്‍ന്നു അച്ചടക്ക നടപടി നീക്കങ്ങൾക്കിടെ ഹരികുമാർ അവധിയിൽ പ്രവശിച്ചിരുന്നു.

സർവകലാശാല റജിസ്ട്രാർ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കുന്നത് സംബന്ധിച്ച് നടന്ന ചർച്ചക്കിടെയാണ് താത്കാലിക വി സി സിസ തോമസ് ഇന്നലെ ഇറങ്ങിപ്പോയത്. തുടർന്ന് മറ്റൊരു മുതിർന്ന സിൻഡിക്കേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ കെ എസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചതായി അറിയിക്കുകയായിരുന്നു. എന്നാൽ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്നും പിൻവലിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാണെന്നുമായിരുന്നു ഡോ. സിസ തോമസിന്റെ നിലപാട്.
SUMMARY: VC-Syndicate dispute: Dramatic moves in Kerala University, Joint Registrar also suspended

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്; യൂട്യൂബര്‍ തൊപ്പി വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ തൊപ്പി എന്ന...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില സർവ്വ നിയന്ത്രണങ്ങളും ലംഘിച്ച്‌ കുതിപ്പ് തുടരുന്നു. ഇന്ന്...

ഷെയ്ക് ഹസീനയുടെ കൈമാറ്റം; ഇന്ത്യയോട് ആവശ്യം ആവര്‍ത്തിച്ച്‌ ബംഗ്ലാദേശ്

ഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം പ്രാപിച്ച...

മുതലപ്പൊഴിയില്‍ വള്ളത്തില്‍ നിന്ന് കായലില്‍ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ്...

സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ​ഗാം​ഗുലിക്കും കുടുംബത്തിനുമെതിരായ വധഭീഷണി കത്തിൽ അന്വേഷണം...

രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ 

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ഫൈവ്‌സ്റ്റാർ ഹോട്ടലിൽ രണ്ട് പ്രായപൂർത്തിയാകാത്ത...

കർണാടകയിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ എൻ.ആർ.ഐ സീറ്റുകൾ 105 ആയി ഉയർത്തി

ബെംഗളൂരു: കർണാടകയിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വിദേശ ഇന്ത്യക്കാർക്കുള്ള പ്രത്യേക മെഡിക്കൽ...

ചപ്പാത്തി നിര്‍മ്മാണ യന്ത്രത്തില്‍ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊ​ച്ചി: ച​പ്പാ​ത്തി​ക്ക് മാ​വു കു​ഴ​യ്ക്കു​ന്ന മെ​ഷീ​നി​ൽ കൈ ​കു​ടു​ങ്ങി പരുക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന...

Related Articles

Popular Categories