ബെംഗളൂരു: മലയാളി കലാകാരൻമാരുടെ ചുവര്‍ ചിത്രങ്ങളുടെ പ്രദർശനം ‘വൈബ്രന്റ് ഹ്യൂസ്’ ചിത്രകലാപരിഷത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ചു. പ്രദർശനത്തിന്റെ ഉദ്ഘാടനം ബാംഗ്ലൂർ കേരളസമാജം ജനറൽ സെക്രട്ടറി റെജികുമാർ നിർവഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, തോമസ് പയ്യപ്പള്ളി, സുധ സുധീർ, ദിവ്യ മുരളി എന്നിവർ പങ്കെടുത്തു.
രാജൻ മാടായി (പഴയങ്ങാടി), രാജേഷ് പൊയിൽ (പയ്യന്നൂർ), എൻ.കുഞ്ഞിക്കണ്ണൻ (വടകര), സുലോചന (മാഹി), ചിത്രാ അനിരുദ്ധൻ (മാടായി), ശുഭശ്രീ റീന (മാഹി), സ്മിത ദാമോദരൻ (കൂത്തുപറമ്പ്), ലത ബാലകൃഷ്ണൻ (കാഞ്ഞങ്ങാട്) എന്നിവ 8പേരുടെ 60 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
മാഹി കലാഗ്രാമത്തിലും പുറത്തുമായി ചുമർ ചിത്രകലയിൽ പരിശീലനം നേടിയ ഇവരുടെ കൂട്ടായ്മ കേരളത്തിലെ വിവിധ ഇടങ്ങളിൽ നേരത്തെ പ്രദർശനം നടത്തിയിട്ടുണ്ട്. രാവിലെ 10.30 മുതൽ വൈകിട്ട് 7 വരെയുള്ള പ്രദർശനം 27ന് സമാപിക്കും.
SUMMARY: ‘Vibrant Hues’ painting exhibition begins at Chitra Kala Parishad Art Gallery
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നന്ദയാൽ ജില്ലയില്‍ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ്…
പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. തെള്ളിയൂര്‍ മുറ്റത്തിലേത്ത് അനില്‍ – ഗീതാ കുമാരി ദമ്പതികളുടെ മകന്‍ ആരോമലിനെയാണ്…
ദാവോസ്: ഇറക്കുമതി തീരുവകളിൽനിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്…
ബെംഗളൂരു: റായ്ച്ചൂർ സിന്ദനൂർ-സിരുഗുപ്പ ദേശീയപാതയിൽ കണ്ണാരി ക്രോസിന് സമീപം രണ്ട് ലോറികള്‍ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു.…
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ…
ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് സെൽഫിയെടുത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച മലയാളി യുവാവ് ബെംഗളൂരുവിൽ പിടിയിൽ. അമൽ എൻ. അജികുമാർ എന്ന…