ബെംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. ആഘോഷ സമാപന പരിപാടികൾ ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ചു മാണ്ഡ്യാ രൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യ കാർമികത്വം വഹിച്ചു.
വൈകിട്ട് ഏഴു മണിക്ക് നടന്ന സമാപന പൊതുസമ്മേളനം മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. ഫാ. സിബി ഞാവള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ആരംഭ കാലത്തുണ്ടായിരുന്ന കുടുംബങ്ങളെ ചങ്ങില്‍ ആദരിച്ചു. ഇടവകയുടെ പുതിയ വെബ്സൈറ്റ്, ജൂബിലി സ്മരണിക എന്നിവ പ്രകാശനം ചെയ്തു. ഫാ. ജോസഫ് അരീക്കാതുണ്ടത്തിൽ, ഫാ. ജോർജ് വലിയമ്യാലിൽ, ഫാ. ജോൺ പുത്തേട്ട്, സണ്ണി എ എസ് എന്നിവർ പ്രസംഗിച്ചു. വികാരി ഫാ. സെബാസ്റ്റ്യൻ പൊന്നാറ്റിൽ സ്വാഗതവും, ട്രസ്റ്റി ജെയിംസ് ടി.എല്‍ നന്ദി പറഞ്ഞു. ഇടവകാംഗങ്ങൾ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
SUMMARY: Vijayanagar Mary Mata Parish; Silver Jubilee celebrations conclude
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…
ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്…
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…