ചെന്നൈ: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിർദേശത്തിനെതിരെ പ്രമേയം പാസാക്കി നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ). പാർട്ടിയുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് കേന്ദ്രത്തിൻ്റെ നിർദ്ദേശത്തെ എതിർത്ത് പ്രമേയം പാസാക്കിയത്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) തമിഴ്‌നാട്ടിൽ നിന്ന് പിൻവലിക്കണമെന്നും പാർട്ടി പ്രമേയം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ജാതി സർവേ നടത്താത്ത ഡിഎംകെ സർക്കാരിനെ അപലപിക്കുകയും, കേന്ദ്രത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള ഡിഎംകെയ്‌ക്കെതിരെയും നിരവധി ആരോപണങ്ങൾ ടിവികെ ഉന്നയിച്ചു.
സമത്വം, സാമൂഹ്യനീതി, മതനിരപേക്ഷത, കോടതികളിൽ തമിഴിനെ ഭരണഭാഷയായി ഉയർത്തുക, ഗവർണർ സ്ഥാനം നീക്കം ചെയ്യുക എന്നിവ ഉൾപ്പെടുന്ന പാർട്ടിയുടെ ആശയങ്ങളും ലക്ഷ്യങ്ങളും നടൻ പ്രഖ്യാപിച്ചു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ തൻ്റെ പാർട്ടി മത്സരിക്കുമെന്നും വിജയ് അറിയിച്ചു.
TAGS: NATIONAL | ONE NATION ONE ELECTION
SUMMARY: Actor Vijays TVK opposes one nation one election proposal
മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും അവരുടേതായ രീതിയിൽ ഓരോ…
കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
മുംബൈ: മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്തു. ക്രിസ്മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…
കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും…
കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ട്…
ബെംഗളൂരു: മൈസൂരുവിനടുത്തുള്ള ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ നടന്ന കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചു. ഡിവൈഎസ്പി രവിയുടെ നേതൃത്വത്തിലുള്ള അഞ്ച്…