ന്യൂഡൽഹി: പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്‍റെ ധൈര്യവും തകര്‍ന്നിരിക്കുന്നു എന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ഫോഗട്ട് വികാരനിര്‍ഭരമായി കുറിച്ചു. 2001മുതല്‍ ഗുസ്തിയില്‍ സജീവമായിരുന്നു ഫോഗട്ട്.
അതേസമയം, വിനേഷ് ഫോഗട്ട് അയോഗ്യ ആക്കപ്പെട്ടതിനെതിരായ ഹർജിയിൽ അന്താരാഷ്ട്ര കായിക കോടതി ഇന്ന് വിധി പറയും. വെള്ളി മെഡൽ പങ്കുവയ്ക്കണമെന്നാശ്യപ്പെട്ടാണ് വിനേഷ് ഫോഗട്ട് കോടതിയെ സമീപിച്ചത്. വിഷയത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരെ ഗുസ്തി ഫെഡറേഷന്‍ അപ്പീല്‍ നല്‍കി. യുണൈറ്റഡ് വേള്‍ഡ് റെസ്‍ലിങ്ങിനാണ് അപ്പീല്‍ നല്‍കിയത്. വിഷയത്തില്‍ ഇടപെടണമെന്ന് ഗുസ്തി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. വിനേഷ് ഫോഗട്ടിനെ വിലക്കിയത് ഒളിംപിക്സ് നിയമാവലി അനുസരിച്ചെന്ന് കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ ലോക്സഭയില്‍ പറഞ്ഞിരുന്നു. രണ്ടുതവണ പരിശോധന നടത്തിയപ്പോഴും ഭാരം കൂടുതലായിരുന്നു. മതിയായ എല്ലാ സൗകര്യവും താരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചെയ്ത് നല്‍കിയിരുന്നെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. കായികമന്ത്രിയുടെ പ്രസ്താവനയ്ക്കിടെ ലോക്സഭയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
അധികാരത്തിൽ ഇരിക്കുന്നവരിൽ ചിലർക്ക് വിനേഷ് ഫോഗട്ട് മെഡൽ നേടുന്നതില്‍ പ്രശ്നങ്ങൾ ഉണ്ടെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് വക്താവ് രൺധീപ് സിംഗ് സുർജവാല വിമർശിച്ചിരുന്നു. കോച്ചും ഫിസിഷ്യനും അവധി ആഘോഷിക്കാൻ ആണോ പോയതെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ വിമർശനം.
TAGS: SPORTS | VINESH PHOGAT
SUMMARY: Vinesh phogat announces retirement from sports life
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍…
തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലും പവന് 280 രൂപ താഴ്ന്ന്…
കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി 64കാരന് ദാരുണാന്ത്യം. കളമശേരി സ്വദേശിയായ…
ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളില്‍ സമൂഹമാധ്യമായ എക്‌സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍…
കൊളംബോ: അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ…