ബെംഗളൂരു: മെട്രോ ട്രാക്കിലേക്ക് വീണ കാഴ്ചവൈകല്യമുള്ള മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ നാദപ്രഭു കെംപെഗൗഡ ഇൻ്റർചേഞ്ച് മെട്രോ സ്റ്റേഷൻ ട്രാക്കിലേക്കാണ് വിദ്യാർഥികൾ വീണത്. കൈയിൽ ഗൈഡ് വടിയുണ്ടായിരുന്നതിനാൽ പ്ലാറ്റ്ഫോം തറയാണെന്ന് തെറ്റിദ്ധരിച്ച് വിദ്യാർഥികൾ ട്രാക്കിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു. എസ്. യോഗേഷ് (22), എം ഭുവൻ (18), രവികുമാർ (20) എന്നിവരാണ് ട്രാക്കിലേക്ക് വീണത്.
ജയനഗർ സ്റ്റേഷനിൽ നിന്ന് അത്തിഗുപ്പെയിലേക്കുള്ള ട്രെയിൻ കയറാൻ നിക്കവേയാണ് സംഭവം. വിജയ കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ് ഭുവൻ. ഡോ.റെഡ്ഡീസ് ഫൗണ്ടേഷനിൽ കമ്പ്യൂട്ടർ കോഴ്‌സ് വിദ്യാർഥിയാണ് യോഗേഷ്. രവികുമാർ സെൻ്റ് പോൾസ് കോളജിലെ അവസാന വർഷ ബിബിഎ വിദ്യാർഥിയാണ്. ഇതാദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബിഎൽ യശ്വന്ത് ചവാൻ പറഞ്ഞു. സംഭവത്തെ തുടർന്ന് രണ്ട് മണിക്കൂറോളം മെട്രോ സർവീസ് തടസപ്പെട്ടു. പിന്നീട് വൈകീട്ടോടെയാണ് സർവീസ് പുനസ്ഥാപിച്ചത്.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru: Two visually challenged students fall on Metro tracks, escape unhurt
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…