മെട്രോ ട്രാക്കിലേക്ക് വീണ കാഴ്ചവൈകല്യമുള്ള വിദ്യാർഥികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ ട്രാക്കിലേക്ക് വീണ കാഴ്ചവൈകല്യമുള്ള മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ നാദപ്രഭു കെംപെഗൗഡ ഇൻ്റർചേഞ്ച് മെട്രോ സ്റ്റേഷൻ ട്രാക്കിലേക്കാണ് വിദ്യാർഥികൾ വീണത്. കൈയിൽ ഗൈഡ് വടിയുണ്ടായിരുന്നതിനാൽ പ്ലാറ്റ്ഫോം തറയാണെന്ന് തെറ്റിദ്ധരിച്ച് വിദ്യാർഥികൾ ട്രാക്കിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു. എസ്. യോഗേഷ് (22), എം ഭുവൻ (18), രവികുമാർ (20) എന്നിവരാണ് ട്രാക്കിലേക്ക് വീണത്.

ജയനഗർ സ്റ്റേഷനിൽ നിന്ന് അത്തിഗുപ്പെയിലേക്കുള്ള ട്രെയിൻ കയറാൻ നിക്കവേയാണ് സംഭവം. വിജയ കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ് ഭുവൻ. ഡോ.റെഡ്ഡീസ് ഫൗണ്ടേഷനിൽ കമ്പ്യൂട്ടർ കോഴ്‌സ് വിദ്യാർഥിയാണ് യോഗേഷ്. രവികുമാർ സെൻ്റ് പോൾസ് കോളജിലെ അവസാന വർഷ ബിബിഎ വിദ്യാർഥിയാണ്. ഇതാദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബിഎൽ യശ്വന്ത് ചവാൻ പറഞ്ഞു. സംഭവത്തെ തുടർന്ന് രണ്ട് മണിക്കൂറോളം മെട്രോ സർവീസ് തടസപ്പെട്ടു. പിന്നീട് വൈകീട്ടോടെയാണ് സർവീസ് പുനസ്ഥാപിച്ചത്.

TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru: Two visually challenged students fall on Metro tracks, escape unhurt

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി

ഇസ്ലാമാബാദ്: ഷാർജയില്‍ നിന്ന് കറാച്ചിയിലേക്കു പുറപ്പെട്ട പാക് കാർഗോ വിമാനം കാണാതായി....

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എഐകെഎംസിസിയുടെ പങ്ക് മാതൃകാപരമെന്ന് യു.ടി ഖാദർ

ബെംഗളൂരു: മടിക്കേരിയിൽ പുതുതായി ആരംഭിച്ച ഓൾ ഇന്ത്യ കെഎംസിസി ഓഫീസിന്റെ ഉദ്ഘാടനം...

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. 11 ജില്ലകളിൽ...

ഫുട്പാത്ത് ഒഴിപ്പിക്കൽ; ഫ്രീഡം പാർക്കിൽ തെരുവ് കച്ചവടക്കാരുടെ പ്രതിഷേധം ഇന്ന്

ബെംഗളൂരു: നഗരത്തിലെ ഫുട്പാത്ത് ഒഴിപ്പിക്കൽ നടപടികൾക്കെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഇന്ന്...

കനത്ത മഴ; കര്‍ണാടകയില്‍ ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് 

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മലനാട്, തീരദേശ...

ഷൂട്ടൗട്ടിൽ കൊളംബിയയെ കീഴടക്കി സ്വിറ്റ്‌സർലൻഡ്; ക്വാർട്ടറിൽ അർജന്റീനയെ നേരിടും

വാന്‍കൂവര്‍: കൊളംബിയയെ ഷൂട്ടൗട്ടില്‍ കീഴടക്കി സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടറിൽ. നിശ്ചിത...

സദഹള്ളി അണ്ടർപാസ് നിർമാണത്തിന് തുടക്കം; ഹെബ്ബാളിൽ നിന്ന് വിമാനത്താവളത്തിലേക്ക് സിഗ്നൽ രഹിത യാത്ര യാഥാർഥ്യമാകും

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി സദഹള്ളി ജങ്ഷനിൽ...

‘മലയാള കഥാ ലോകത്തിന്റെ വർത്തമാനം’; കേരളസമാജം ദൂരവാണിനഗർ സാഹിത്യ സംവാദം 25ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം ജൂലൈ 25ന് ശനിയാഴ്ച...

Related Articles

Popular Categories