തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സർവീസ് തുടങ്ങി. അദാനി ബങ്കറിങ് കമ്പനിയുടെ നേതൃത്വത്തില്‍ എംടി ഷോണ്‍ 1 കപ്പലില്‍ നിന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ആങ്കറേജിലുള്ള എംഎസ്‍സി അക്കിറ്റെറ്റ കപ്പലിലാണ് വെരി ലോ സള്‍ഫർ ഫ്യുയല്‍ ഓയില്‍ നിറച്ചത്.
ഇതോടെ കപ്പലുകളില്‍ ഇന്ധനം നിറക്കാൻ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയുമെന്നും ലോകോത്തര കപ്പല്‍ കമ്ബനികളുടെ ഇന്ധനം നിറയ്ക്കല്‍ കേന്ദ്രമായി വിഴിഞ്ഞം അധികം വൈകാതെ മാറുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.
SUMMARY: Vizhinjam Port; Ship-to-ship bunkering service to provide fuel to ships begins