ബെംഗളൂരു: പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുനിൽ ഉപാസനയുടെ ഓർമ്മക്കുറിപ്പുകളടങ്ങിയ ഇംഗ്ലീഷ് പുസ്തകം ‘VOID NICHES’ ന്റെ പ്രകാശനം ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക് ഇന്ദിരാ നഗറിലെ ആട്ട ഗലാട്ട ബുക്ക് സ്റ്റോറിൽ നടക്കും. എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി, ഡോ. എസ് ആർ ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ബെംഗളൂരുവിലെ പ്രിൻസിപ്പലും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അക്കാഡമിക്സുമായ രശ്മി ഭട്ട്, വിവർത്തകൻ ജോതി മഹാദേവൻ, ഇൻക്ലൂഷൻ മൂവ്മെൻ്റ്’ സ്ഥാപകൻ വിഷ്ണു സോമൻ, ഡഫ് ബുക്ക്‌വേവ് സ്ഥാപകൻ പർമീത് എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ചടങ്ങിന്റെ ഭാഗമാകും. ഉത്തിഷ്ഠ, ഡഫ് ബുക്ക് വേവ് എന്നിവരാണ് പരിപാടിയുടെ സംഘാടകർ.
15 വർഷത്തോളമായി ബെംഗളൂരുവിൽ ഐടി മേഖലയിൽ പ്രവർത്തിക്കുന്ന സുനിൽ ഉപാസന കക്കാടിന്റെ പുരാവൃത്തം ഉൾപ്പെടെ നാലോളം പുസ്തകങ്ങളുടെ രചയിതാവാണ്. 12 വയസ്സ് മുതൽ ഭാഗികമായി കേൾവിക്കുറവ് നേരിടുന്ന സുനില്‍ ഇതിനോടകം 4 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 191 പേജുകള്‍ ഉള്ള ‘VOID NICHES’ -ലെ 22 അധ്യായങ്ങളിലൂടെ താന്‍നേരിട്ട ശാരീരികവും മാനസികവുമായ അവസ്ഥകള്‍ സുനില്‍ വിവരിക്കുന്നുണ്ട്. ‘ഒരു ബധിരന്റെ ആത്മകഥ കുറിപ്പുകൾ’ എന്നപേരില്‍ പുസ്തകത്തിന്റെ മലയാള പരിഭാഷ ഉടന്‍ തന്നെ പുറത്തിറങ്ങും.
SUMMARY: ‘VOID NICHES’- Sunil Upasana’s new book; Released on 24th
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസം മുന്‍നിര്‍ത്തി സംസ്ഥാനത്ത് നാളെ അതീവജാഗ്രതക്ക് നിര്‍ദേശം നല്‍കി സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരം ജില്ലയില്‍…
കൊച്ചി: എറണാകുളം കളമശേരിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ പാളം തെറ്റി. ഉച്ചയ്ക്ക് 2.50നാണ് സംഭവം. കളമശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമ്പോഴായിരുന്നു അപകടം.…
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുൻകൂർ ജാമ്യ ഹർജി നല്‍കി.…
മൂന്നാർ: ഇടുക്കി മൂന്നാറിന് സമീപം സ്‌കൈ ഡൈനിംഗില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഒന്നരമണിക്കൂറായി വിനോദസഞ്ചാരികളും ജീവനക്കാരുമടക്കം അഞ്ചുപേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ഔദ്യോഗിക…
കോഴിക്കോട്: വടകരയില്‍ ഒരാള്‍ ട്രെയിൻ തട്ടി മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.…
കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നായയുടെ ആക്രമണത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഗുരുതര പരുക്ക്. കുളത്തുപ്പുഴ പഞ്ചായത്തിലെ ഡാലി വാര്‍ഡിലെ…