Categories: KERALATOP NEWS

വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല; ഹൈക്കോടതി കേസ് റദ്ദാക്കി

കോഴിക്കോട്: വഖഫ് ബോർഡ് ഭേദഗതിയുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കി ഹൈക്കോടതി. ഭേദഗതിക്ക് മുൻകാല പ്രാബല്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിലനിന്നിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയത്. കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെയാണ് വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കേസ് എടുത്തത്.

2013-ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി കൈവശം വയ്ക്കുന്നതിനെതിരെ ബോര്‍ഡ് നടപടി സ്വീകരിച്ചത്. എന്നാല്‍ വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമഭേദഗതിക്കു മുമ്പ് കൈവശം വെച്ച ഭൂമിയുടെ പേരില്‍ ക്രിമിനല്‍ നടപടി സാധ്യമല്ലെന്നാണ് കോടതി നിരീക്ഷണം.

2017-ലാണ് വഖഫ് ബോര്‍ഡിന്റെ പരാതിയില്‍ രണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കുന്നത്. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

TAGS : HIGH COURT
SUMMARY : The Waqf Act Amendment has no retrospective effect; High Court quashed the case

Savre Digital

Recent Posts

കെഇഎ വാർഷികം നവംബർ 9 ന്

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) വാർഷികം നവംബർ 9 ന് രാവിലെ 9 മുതൽ നിംഹാൻസ് കൺവെൻഷൻ സെന്ററിൽ…

10 minutes ago

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം: കുറ്റം സമ്മതിച്ച്‌ പ്രതി, വധശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: വർക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച്‌ പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതില്‍…

32 minutes ago

ലോണ്‍ തട്ടിപ്പ് കേസ്; അനില്‍ അംബാനിയുടെ 3000 കോടിയുടെ വസ്തുവകകള്‍ കണ്ടെത്തി

ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനില്‍ അംബാനിയുടെ കമ്പനികള്‍ക്കെതിരായ 3,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പില്‍ ഗ്രൂപ്പിന്റെ വസ്തുവകകള്‍…

1 hour ago

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: ദേ​വ​സ്വം ബോ​ര്‍​ഡ് മു​ൻപ്ര​സി​ഡന്റ് എ​ൻ.​വാ​സു​വി​നെ ചോ​ദ്യം ചെ​യ്ത് എ​സ്ഐ​ടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ വാ​സു​വി​നെ ചോ​ദ്യം ചെ​യ്ത് എ​സ്ഐ​ടി. എ​സ്.​പി.…

2 hours ago

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും. ഉപരാഷ്ട്രപതിയായി ചുമതലയേറ്റശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. കൊല്ലം…

2 hours ago

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണും മെഡാക്സ് ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട്…

2 hours ago