കോഴിക്കോട്: മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എംടി പത്മ (81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മുംബയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി മകള്‍ക്കൊപ്പം മുംബയിലായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ട് എത്തിക്കും.
കെ കരുണാകരൻ- എകെ ആന്റണിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്നു. എട്ടും ഒമ്പതും കേരള നിയമസഭകളില്‍ കൊയിലാണ്ടിയില്‍ നിന്നുള്ള അംഗവുമായിരുന്നു. കേരള മന്ത്രിസഭയില്‍ അംഗമായ മൂന്നാമത്തെ വനിത കൂടിയായിരുന്നു.
കോണ്‍ഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനമായ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. നിയമത്തില്‍ ബിരുദവും ആർട്സില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
TAGS : CONGRESS LEADER | PASSED AWAY
SUMMARY : Former minister and Congress leader MT Padma passed away
വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ വെടിയൊച്ച. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിരുന്നിലായിരുന്നു…
നീലഗിരി: തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ഓവേലി ആറോട്ടുപാറയില്‍ ആണ് സംഭവം നടന്നത്. പ്രദേശവാസിയായ രവി…
ബെംഗളൂരു: സമസ്ത മതവിദ്യാഭ്യാസ ബോർഡിന്റെ 5, 7, 10 ക്ലാസുകളിലെ പൊതുപരീക്ഷയിൽ മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ മദ്രസകൾക്കു നൂറുശതമാനം…
ബെംഗളൂരു: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ കെഎൻഎസ്എസിന്റെ മന്നംമെമ്മോറിയൽ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ആർഎസ് പാളയ എംഎംഇടി സ്കൂളും…
ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണിന്റെ ഭാഗമായി ഇന്നു രാവിലെ 5 മുതൽ 11 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം…
ബെംഗളൂരു: ലിംഗായത്ത് നേതാവും മുൻ മുഖ്യമന്ത്രിയുമായ യെഡിയൂരപ്പ രാഷ്ട്രീയത്തിൽ 5 പതിറ്റാണ്ടു പിന്നിടുന്നതിന്റെ വാർഷികം ആഘോഷിക്കാനൊരുങ്ങി കർണാടക ബി.ജെ.പി. ‘യെദ്യൂരപ്പ…