ആലപ്പുഴ: പശുവിനു തീറ്റ നല്‍കുന്നതിനിടെ കടന്നല് കുത്തേറ്റ വയോധിക മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് ശശിഭവനം വീട്ടില്‍ കനകമ്മ (79) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് പശുവിനു തീറ്റ നല്കികൊണ്ടിരിക്കുമ്പോള് വീടിനു സമീപം ഉണ്ടായിരുന്ന കടന്നല് കൂട്ടം ആക്രമിക്കുകയായിരുന്നു. അവശ നിലയിലായ കനകമ്മയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് കനകമ്മ മരിച്ചത്.
SUMMARY: Wasp attack. Elderly woman undergoing treatment dies
കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














