കോടികള്‍ മുടക്കിയ വിവാഹത്തിന് അതിഥികളായി എത്തിയ സുഹൃത്തുക്കള്‍ക്കും വിലപിടിച്ച സമ്മാനം നല്കി വരൻ അനന്ത് അംബാനി. ഒരു കിടിലൻ വാച്ച്. സ്വിറ്റ്സര്‍ലന്‍ഡിലെ ആഡംബര വാച്ച് നിര്‍മാതാക്കളായ ഓഡിമർ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ആനന്ദിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കിയത്.
ഷാറുഖ് ഖാന്, രണ്‍വീര്‍ സിങ്ങ്, മീസാന്‍ ജഫ്രി, ശിഖര്‍ പഹാരിയ, വീര്‍ പഹാരിയ എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കാണ് ലിമിറ്റഡ് എഡിഷനായ വാച്ച് സമ്മാനിച്ചത്. വാച്ച് സമ്മാനമായി ലഭിച്ചവരെല്ലാം ചേർന്നെടത്ത ഒറു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പിങ്ക് ഗോള്‍ഡ് നിറമുള്ള വാച്ചിന് ഇരുണ്ട നീല നിറത്തിലുള്ള സബ് ഡയല്‍സാണുള്ളത്. വര്‍ഷങ്ങളോളും ഉപയോഗിക്കാവുന്ന ഒരു കലണ്ടറും ഇതിനുള്ളിലുണ്ട്.
40 മണിക്കൂറോളം പവര്‍ റിസേര്‍വുള്ള വാച്ചിനൊപ്പം 18കെ പിങ്ക് ഗോള്‍ഡ് ബ്രെയ്സ്ലെറ്റും ഫോള്‍ഡിങ് ബക്ക്ളും നീല നിറത്തിലുള്ള ഒരു എക്സ്ട്രാ സ്ട്രാപ്പുമുണ്ട്. രണ്ട് കോടി വിലവരുന്ന 25 വാച്ചുകളാണ് സുഹൃത്തുക്കള്‍ക്കായി ആനന്ദ് നല്‍കിയതെന്നാണ് റിപ്പോർട്ടുകള്‍. ബോളിവുഡിലെ മുന്‍നിര താരങ്ങളായ ഷാറുഖ് ഖാനും അമിതാഭ് ബച്ചനും സല്മാന് ഖാനുമെല്ലാം കുടുംബസമേതമാണ് വിവാഹത്തിനെത്തിയത്.
തമിഴില്‍ നിന്നും സൂര്യ, നയൻതാര, അറ്റ്ലി എന്നിവരും മലയാളത്തില്‍ നിന്നും പൃഥ്വിരാജും സുപ്രിയയും അതിഥികളായി എത്തി. മൂന്ന് ദിവസത്തെ ചടങ്ങുകളോടെയാണ് വിവാഹാഘോഷം ഒരുക്കിയത്. വെള്ളിയാഴ്ച്ച വിവാഹിതരായ ആനന്ദിന്റേയും രാധികയുടേയും ശുഭ് ആശിര്‍വാദ് ചടങ്ങ് നടന്നത് ശനിയാഴ്ച്ചയായിരുന്നു. ഞായറാഴ്ച്ച റിസപ്ഷനായ മംഗള്‍ ഉത്സവും നടന്നു.
TAGS : AMBANI | MARRIAGE | GIFT | WATCH
SUMMARY : A watch worth two crores; Ambani’s gift to the wedding guests
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…