വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട നാലുപേരുടെ നാലു മൃതദേഹം സൂചിപ്പാറയില്‍ നിന്ന് കണ്ടെത്തി. വനപാലകർ നടത്തിയ തിരച്ചലിലാണ് മുതദേഹങ്ങള്‍ കിട്ടിയത്. സൂചിപ്പാറക്ക് താഴെ വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. സൂചിപ്പാറക്കും ആനടിക്കാപ്പിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്.
11 ദിവസത്തിനു ശേഷമാണു മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ദുര്‍ഘടമായ മേഖലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യും. കോട നിറഞ്ഞ വനമേഖലയായതിനാല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലിനും തടസ്സം നേരിട്ടു. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രാവിലെ 6 മുതല്‍ 11 വരെയാണു തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.
മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇതു നീണ്ടേക്കും. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവരില്‍ 190 പേര്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ സംഘവും പങ്കാളികളാണ്. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്.
TAGS : WAYANAD LANDSLIDE | DEADBODY
SUMMARY : Wayanad Tragedy; Four more bodies were found
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…