ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പുമായി വെസ്റ്റ് ഇൻഡീസിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഡൽഹിയിലെത്തി. ചുഴലിക്കാറ്റിനെത്തുടർന്ന് ബാർബഡോസ് ദ്വീപിൽ മൂന്ന് ദിവസം കുടുങ്ങിപ്പോയ രോഹിത് ശർമ്മയും സംഘവും ബിസിസിഐ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ ചാർട്ടേഡ് വിമാനത്തിലാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. പുലർച്ചെ 6.40 ഓടെയാണ് താരങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തിന് പുറത്തിറങ്ങിത്തുടങ്ങിയത്. രോഹിത്തിനും സംഘത്തിനും ആവേശ്വോജ്ജ്വല വരവേല്‍പ്പാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തില്‍ ആരാധകര്‍ നല്‍കിയത്.
പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ കാത്തുനിന്നിരുന്നത്. ആരാധകരെ ആവേശത്തിലാക്കി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിയാണ് വിമാനത്താവളത്തിന് പുറത്ത് ആദ്യമെത്തിയത്. പിന്നാലെ മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങും ബൗളിങ് കോച്ചിങ് സ്റ്റാഫുകള്‍ക്കൊപ്പമെത്തി.
തുടര്‍ന്ന് ഫൈനലില്‍ നിര്‍ണായക പ്രകടനങ്ങള്‍ പുറത്തെടുത്ത സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും എത്തി. പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പുറത്തിറങ്ങി. ശേഷമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ലോകകിരീടവുമായി പുറത്തെത്തിയത്.
ഡല്‍ഹിയിലും മുംബൈയിലുമായി ഗംഭീരമായ ആഘോഷപരിപാടികളാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണും. 11 മണിയോടെ പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. തുടർന്ന് വിജയാഘോഷങ്ങൾക്കായി ടീം ഒന്നാകെ മുംബയ്‌യിലേക്ക് പോകും. വൈകിട്ട് അഞ്ചുമണിക്ക് മുംബയ് മറൈൻ ഡ്രൈവിലും വാങ്കഡെ സ്റ്റേഡിയത്തിലുമായി വിക്ടറി പരേഡ് നടത്തും. പരേഡിൽ പങ്കെടുക്കാൻ ഇന്ത്യൻ ആരാധകരെ രോഹിത് ശർമ്മ സോഷ്യൽ മീഡിയയിലൂടെ ക്ഷണിച്ചിട്ടുണ്ട്.
ട്വന്റി 20 ലോകകപ്പിൽ ഒരു മത്സരംപോലും പരാജയപ്പെടാതെയാണ് ഇന്ത്യൻ ടീം കിരീടം സ്വന്തമാക്കിയത്. ട്വന്റി 20 ലോകകപ്പ് രണ്ട് തവണ സ്വന്തമാക്കിയ മൂന്ന് ടീമുകളിലൊന്ന് ഇന്ത്യയാണ്. മുമ്പ് ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസുമാണ് രണ്ട് തവണ ലോകചാമ്പ്യന്മാരായിട്ടുള്ളത്. പാകിസ്താൻ, ശ്രീലങ്ക, ഓസ്ട്രേലിയ ടീമുകൾ ഓരോ തവണയും ലോകകിരീടം സ്വന്തമാക്കിയിട്ടുണ്ട്.
<BR>
TAGS : T20 | ICC T20 WORLD CUP
SUMMARY : Welcome Champions; Team India arrived in Delhi with the world title, and received an enthusiastic welcome
തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…