Categories: NATIONALTOP NEWS

വാട്സാപ്പ് നിരോധിക്കണം: ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ വാട്സാപ്പ് നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. രാജ്യത്തെ ഐടി നിയമങ്ങൾ അനുസരിക്കാത്തതിനെത്തുടർന്ന് വാട്സാപ്പ് നിരോധിക്കണമെന്നു കാണിച്ച് സോഫ്റ്റ് വെയർ എൻജിനിയറായ കെ ജി ഓമനക്കുട്ടനാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എം എം സുന്ദ്രേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിൻറേതാണ് ഉത്തരവ്. വാട്സാപ്പ് സന്ദേശങ്ങൾ വലിയ തോതിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ടെന്നും സന്ദേശത്തിന്റെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ പലപ്പോഴും സാധിക്കാറില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

കേരള ഹൈക്കോടതിയിലും ഓമനക്കുട്ടൻ ഹർജി നൽകിയിരുന്നു. 2021 ജൂണിൽ കേരള ഹൈകോടതി ഹർജി തള്ളിയതിനാലാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ ആപ്പിന്‍റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സന്ദേശങ്ങളുടെ ഉത്ഭവം കണ്ടെത്തുന്നതിൽ നിന്ന് തടയുന്നതിനാൽ 2021ലെ ഐ.ടി നിയമങ്ങൾക്ക് യോജിച്ചതല്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ വാട്‌സ്ആപ്പ് അവകാശപ്പെട്ടതായി ഹൈകോടതിക്ക് മുമ്പാകെ ഹർജിക്കാരൻ സമർപ്പിച്ചിരുന്നു.

എന്നിരുന്നാലും, ചില പ്രത്യേക സാഹചര്യങ്ങളിൽ ഉപയോക്താക്കൾ അയക്കുന്ന സന്ദേശങ്ങൾ സംഭരിക്കുന്നതായും അവരുടെ കോൺടാക്‌റ്റുകളിലേക്കും മറ്റ് വിവരങ്ങളിലേക്കും ആക്‌സസ് ഉണ്ടെന്നും വാട്ട്‌സ്ആപ്പിന്‍റെ സ്വകാര്യതാ നയം തന്നെ വ്യക്തമാക്കുകായും ചെയ്യുന്നുണ്ട്. സന്ദേശങ്ങളുടെ ആധികാരികത ഉറപ്പ് വരുത്താൻ കഴിയാത്തതിനാൽ കോടതി സമൻസുകളും നിയമ അറിയിപ്പുകളും നൽകുന്നതിന് വാട്ട്‌സ്ആപ്പ് പോലുള്ള സേവനങ്ങളെ ആശ്രയിക്കുന്നത് ഏറെ അപകടമാണെന്നും ഹർജിക്കാരൻ പറഞ്ഞു.
<br>
TAGS : WHATSAPP | SUPREME COURT
SUMMARY : WhatsApp should be banned: Supreme Court rejects petition

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

1 hour ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

2 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

3 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

4 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

4 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

5 hours ago