ബെക്കിൽ ഇരുന്ന് സിഗരറ്റിന് തീകൊളുത്തിയ യുവാവിന് പൊള്ളലേറ്റ് ഗുരുതര പരുക്ക്. രാജസ്ഥാൻ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം. ഹൃത്വിക് മൽഹോത്ര എന്ന 25 കാരനാണ് ഗുരുതരമായി പൊള്ളലേറ്റത്. പെട്രോൾ ടാങ്കിൽ തീപ്പൊരി വീണതാണ് അപകടത്തിന് കാരണമായത്. 85 ശതമാനം പൊള്ളലേറ്റ ഹൃത്വിക് മൽഹോത്രയുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.
ഡിപ്പാർട്ട്‌മെന്‍റിനകത്ത് ഇന്‍റേണൽ പരീക്ഷ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യുവാവ് സ്വയം തീ കൊളുത്തിയെന്നാണ് ആദ്യം ചുറ്റുമുള്ളവർ ധരിച്ചത്. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് തീ അണച്ച ശേഷം ആശുപത്രി എത്തിച്ചത്.
‘നിലവിളി കേട്ടാണ് പുറത്തേക്ക് ഓടിയത്. ബൈക്കോടെ കത്തുകയായിരുന്നുവെന്ന്’- നാടക വിഭാഗം മേധാവി അർച്ചന ശ്രീവാസ്തവ പറഞ്ഞു. അപകടമുണ്ടായ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി ഹൃത്വികിന് നിയമനം ലഭിച്ചിരുന്നു. അടുത്താഴ്ച ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.
സിഗരറ്റിൽ നിന്നുള്ള തീപ്പൊരി ഇയാൾ ഇരുന്ന ബൈക്കിന്റെ പെട്രോൾ ടാങ്കിൽ വീണതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. അതേസമയം സംഭവത്തിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
<br>
TAGS : BURNS IN THE FIRE | RAJASTHAN
SUMMARY : While lighting a cigarette while sitting on the bike, a spark fell in the petrol tank; A young man suffered serious burns in the fire
ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ സദാശിവ നഗർ പോലീസ് അറസ്റ്റ് ചെയ്തു.…
ഇടുക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ്…
ന്യൂഡൽഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിലായി. റഫിജുൽ അലി (ബോംഗൈഗാവ്),…
ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…