LATEST NEWS

തൃശൂരിൽ കാട്ടാന ആക്രമണം; വയോധികൻ കൊല്ലപ്പെട്ടു, ദാരുണസംഭവം ചായ കുടിക്കാൻ പോകുന്നതിനിടെ

തൃശ്ശൂര്‍: കോടശ്ശേരി പഞ്ചായത്തിലെ പീലാര്‍മുഴിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികൻ മരിച്ചു. തെക്കൂടന്‍ സുബ്രന്‍ ( 75) ആണ് മരിച്ചത്. രാവിലെ ചായ്പന്‍ കുഴി ജംങ്ഷനിലേക്ക് ചായ കുടിക്കാന്‍ പോകുന്നതിനിടെ ആറ് മണിയോടെയാണ് സംഭവം. തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടമാണ് ആക്രമിച്ചത്.

ഏറെ നാളായി പ്രദേശത്ത് രൂക്ഷമായ കാട്ടാന ശല്യമാണ്. ഗുരുതരമായി പരുക്കേറ്റ് വഴിയരികില്‍ കിടന്ന സുബ്രനെ ചായ്പ്പന്‍കുഴി ഫോറസ്റ്റ് സ്റ്റേഷന്റെ വാഹനത്തില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. സുബ്രന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
SUMMARY: Wild elephant attack in Thrissur; Elderly man dies

NEWS DESK

Recent Posts

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയും ദിലീപും കോടതിയില്‍ എത്തി, വിധി നടപടികള്‍ ഉടന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഓണം പ്രതി പള്‍സര്‍ സുനി, എട്ടാം പ്രതി നടന്‍ ദിലീപ് എന്നിവര്‍ കോടതിയില്‍ എത്തി.…

14 minutes ago

കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ കേസ്

കൊല്ലം: കൊല്ലത്ത് തെരുവുനായയെ യുഡിഎഫ് സ്ഥാനാർഥി തല്ലിക്കൊന്നു. സംഭവത്തില്‍ കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനാനെതിരെ പോലീസ്…

23 minutes ago

യുഡിഎഫ് കർണാടക തിരഞ്ഞെടുപ്പ് കൺവെൻഷൻ

ബെംഗളൂരു: യുഡിഎഫ് കർണാടകയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കർണാടകയില്‍…

1 hour ago

ടിവികെ പൊതുയോഗത്തിന് അനുമതി നിഷേധിച്ച്‌ പോലീസ്

ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. ഡിസംബര്‍ 16ന്…

1 hour ago

ഏ​ഴ്​ ജി​ല്ല​ക​ൾ നാ​ളെ വിധിയെഴുതും; ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തുപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ എറണാംകുളം വരെയുള്ള ജില്ലകൾ നാളെ വിധിയെഴുതും. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ…

2 hours ago

വന്ദേ മാതരത്തിന്റെ 150 -ാം വാര്‍ഷികം; ലോക്‌സഭയില്‍ പ്രത്യേക ചർച്ച ഇന്ന്

ന്യൂഡല്‍ഹി: വന്ദേ മാതരത്തിന്റെ 150 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ച നടക്കും. 10 മണിക്കൂര്‍ നീണ്ടു…

2 hours ago