LATEST NEWS

സര്‍വേയ്ക്കിടെ കാട്ടാന അക്രമം; കുടകില്‍ അധ്യാപകന് ഗുരുതര പരിക്ക്

ബെംഗളൂരു: കുടക് ജില്ലയില്‍ സാമൂഹിക, വിദ്യാഭ്യാസ സര്‍വേയ്ക്കിടെയുണ്ടായ കാട്ടാന അക്രമത്തില്‍ അധ്യാപകന് ഗുരുതര പരിക്ക്. മാല്‍ദാരെ ഗ്രാമത്തിലാണ് സംഭവം. ഗോണികുപ്പ ഹൈസ്‌കൂളിലെ അധ്യാപകനായ ശിവറാമിനെയാണ് കാട്ടാന ആക്രമിച്ചത്. സര്‍വേ നടത്താന്‍ ശിവറാം തന്റെ ബൈക്കില്‍ അവരേഗുണ്ട വനമേഖലയിലൂടെ മാല്‍ദാരെ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഗ്രാമത്തിലെ ദുബാരെ ആദിവാസി വാസസ്ഥലത്തായിരുന്നു അദ്ദേഹത്തിന് സര്‍വേ ജോലി.

യാത്രയ്ക്കിടെ റോഡില്‍ വെച്ച് കൊമ്പനാന ഇയാള്‍ക്കുനേരെ പാഞ്ഞടുത്തു. അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെറിച്ചുവീണ് കാലിന് പരിക്കേറ്റു. തുടര്‍ന്ന് ഓടുന്നതിനിടയില്‍ വീണ് തലക്കും മുറിവേറ്റു. എന്നിട്ടും അടുത്തുള്ള ഗ്രാമത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വനപാലകരെ വിവരമറിയിച്ചതോടെ ശിവറാമിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

വിരാജ്പേട്ട് താലൂക്ക് തഹസില്‍ദാര്‍ പ്രവീണ്‍ കുമാറും മറ്റ് ഉദ്യോഗസ്ഥരും ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ജില്ലയിലെ വന്യജീവി സംഘര്‍ഷ മേഖലകളില്‍ സെന്‍സസ് സര്‍വേ നടത്താന്‍ നിയോഗിക്കപ്പെട്ട അധ്യാപകര്‍ കടുത്ത ഭീതിയിലാണ്. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് അധ്യാപകര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
SUMMARY: Wild elephant attacks during survey; Teacher seriously injured in Kodagu

WEB DESK

Recent Posts

ദൃശ്യാനുഭവമായി ചെട്ടികുളങ്ങര കുത്തിയോട്ടം ബെംഗളൂരുവില്‍  അരങ്ങേറി

ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ഓണാട്ടുകര പരദേവതയുടെ തനതു പാരമ്പര്യ കലാ രൂപമായ കുത്തിയോട്ടം ബെംഗളൂരുവില്‍ അരങ്ങേറി.…

17 minutes ago

തെരുവുനായ ആക്രമണം; മദ്രസയില്‍ നിന്നും മടങ്ങിയ അഞ്ചു വയസ്സുകാരിക്ക് പരുക്ക്

തിരുവനന്തപുരം: അഞ്ചു വയസ്സുകാരിയെ ആക്രമിച്ച്‌ തെരുവുനായ. വർക്കലയിലാണ് സംഭവം. വെട്ടൂരിലെ ഷെഹീർ- ആമിന ദമ്പതികളുടെ മകളെയാണ് ആക്രമിച്ചത്. മദ്രസയില്‍ നിന്നും…

32 minutes ago

പാവങ്ങളുടെ നൂറു വർഷവും മലയാള സാഹിത്യത്തിലെ സ്വാധീനവും- സംവാദം 29 ന്

ബെംഗളൂരു: നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്തോർ യൂഗോവിന്റെ 'പാവങ്ങ'ളുടെ നൂറാം വര്‍ഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം 'പാവങ്ങളുടെ നൂറുവർഷവും…

33 minutes ago

വയനാട്ടിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥി ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു

വയനാട്: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർഥിയായി പത്രിക നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലില്‍ പത്രിക പിൻവലിച്ചു.…

1 hour ago

ബെംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാര്‍ഥികള്‍ക്ക്  കണ്ണീരോടെ വിട

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാർഥികൾക്ക് കണ്ണീരോടെ വിട.…

2 hours ago

ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ…

2 hours ago